അബ്ഹ: സൗദി അറേബ്യയിലെ അസീര്‍ മേഖല ഡെപ്യൂട്ടി ഗവര്‍ണർ അമീര്‍ മന്‍സൂര്‍ ബിന്‍ മുഖ്രിന് ബിന്‍ അബ്ദുല്‍ അസീസ് (43) ഞായറാഴ്ച രാത്രിയുണ്ടായ ഹെലികോപ്റ്റര്‍ അപകടത്തില്‍ മരിച്ചു. ഒപ്പം സഞ്ചരിച്ച ഉന്നതോദ്യോഗസ്ഥരടക്കം ഏഴ് പേരും മരിച്ചു. മേഖലയിലെ തീരദേശത്ത് നടക്കുന്ന പദ്ധതികള്‍ സന്ദര്‍ശിക്കാന്‍ പുറപ്പെട്ട ഉന്നതസംഘം സഞ്ചരിച്ച ഹെലികോപ്റ്റര്‍ മടക്കയാത്രയിലാണ് അപകടത്തില്‍ പെട്ടതെന്ന് ഒൗദ്യോഗിക വൃത്തങ്ങൾ അറിയിച്ചു.
ഞായറാഴ്ച വൈകീട്ട് അഞ്ചരക്ക് ശേഷം പുറപ്പെട്ട ഹെലികോപ്റ്ററില്‍ നിന്നുള്ള സിഗ്നല്‍ കണ്ട്രോള് റൂമില്‍ ലഭിക്കാതാവുകയായിരുന്നു. തുടര്‍ന്ന് നടത്തിയ തെരച്ചിലിൽ രാത്രി ഒമ്പത് മണിക്ക് ശേഷമാണ് കോപ്റ്റര്‍ തകര്‍ന്നു വീണത് കണ്ടെത്താനായത്. യമന്‍ അതിര്‍ത്തിയോട് ചേര്‍ന്ന മേഖലയില്‍ നടന്ന അപകടത്തെക്കുറിച്ച് ആദ്യം ആശങ്കയുണ്ടായിരുന്നെങ്കിലും സംഭവത്തില്‍ ദുരൂഹതിയില്ലെന്നാണ് പ്രാഥമിക വിവരം.
സ്ഥാനമൊഴിഞ്ഞ മുന്‍ സൗദി കിരീടാവകാശി അമീര്‍ മുഖ്രിന് ബിന്‍ അബ്ദുല്‍ അസീസിെൻറ മകനാണ് അമീര്‍ മന്‍സൂര്‍. കിരീടാവകാശിയുടെ ഉപദേഷ്ടാവ്, മന്ത്രി പദവിയില്‍ രാജാവിെൻറ ഉപദേഷ്ടാവ് എന്നീ തസ്തികകള്‍ വഹിച്ച ശേഷം കഴിഞ്ഞ റമദാന് ഒരു മാസം മുമ്പാണ് അമീര്‍ മന്‍സൂര്‍ മേഖല ഡെപ്യൂട്ടി ഗവര്‍ണറായി സ്ഥാനമേറ്റത്.
അസീര്‍ മേഖല അണ്ടര്‍സെക്രട്ടറി സുലൈമാന്‍ അല്ജരീശ്, സെക്രട്ടറി ജനറല്‍ സാലിഹ് അല്‍ഖാദി, മഹായില്‍ മേയര്‍ മുഹമ്മദ് അല്മത്ഹമി, കാര്‍ഷിക കാര്യ മേധാവി ഫഹദ് അല്ഫര്തീശ്, ഇമാറ ഒൗദ്യോഗിക കാര്യ മേധാവി ഖാലിദ് അല്‍ഹമീദ് എന്നിവരാണ് അപകടത്തില്‍ മരിച്ച മറ്റുള്ളവർ.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.