സൗ​ദി ഈ​സ്​​റ്റ്​ നാ​ഷ​ന​ൽ സാ​ഹി​ത്യോ​ത്സ​വ്‌ സ്വാ​ഗ​ത​സം​ഘം ഓ​ഫി​സ്‌ ഉ​ദ്ഘാ​ട​നം അ​ഹ്​​മ​ദ്​​ പു​ളി​ക്ക​ൽ നി​ർ​വ​ഹി​ക്കു​ന്നു

സൗ​ദി ഈ​സ്​​റ്റ്​ നാ​ഷ​ന​ൽ സാ​ഹി​ത്യോ​ത്സ​വ്‌ സ്വാ​ഗ​ത​സം​ഘം ഓ​ഫി​സ് ഉ​ദ്ഘാ​ട​നം ചെ​യ്തു

ദ​മ്മാം: ക​ലാ​ല​യം സാം​സ്കാ​രി​ക വേ​ദി ഒ​ക്ടോ​ബ​ർ 27ന്‌ ​ന​ട​ത്തു​ന്ന 13ാമ​ത്‌ സൗ​ദി ഈ​സ്​​റ്റ്​ നാ​ഷ​ന​ൽ സാ​ഹി​ത്യോ​ത്സ​വി​​ന്റെ സ്വാ​ഗ​ത​സം​ഘം ഓ​ഫി​സ് ദ​മ്മാ​മി​ൽ തു​റ​ന്നു. കെ.​പി.​സി.​സി നി​ർ​വാ​ഹ​ക സ​മി​തി അം​ഗ​വും ഒ.​ഐ.​സി.​സി ഗ്ലോ​ബ​ൽ വൈ​സ്‌ ചെ​യ​ർ​മാ​നും ബ​ദ​ർ അ​ൽ റ​ബീ​അ് മെ​ഡി​ക്ക​ൽ ഗ്രൂ​പ് എം.​ഡി​യു​മാ​യ അ​ഹ്​​മ​ദ്​‌ പു​ളി​ക്ക​ൽ ഉ​ദ്ഘാ​ട​നം ചെ​യ്​​തു.

സാ​ഹി​ത്യോ​ത്സ​വ്‌ സ്വാ​ഗ​ത​സം​ഘം ജ​ന​റ​ൽ ക​ൺ​വീ​ന​ർ ഹ​ബീ​ബ്‌ ഏ​ലം​കു​ളം, ചെ​യ​ർ​മാ​ൻ അ​ഷ്‌​റ​ഫ്‌ പ​ട്ടു​വം, ലോ​ക കേ​ര​ള​സ​ഭാം​ഗം ആ​ൽ​ബി​ൻ ജോ​സ​ഫ്‌, സാ​മൂ​ഹി​ക പ്ര​വ​ർ​ത്ത​ക​ൻ നാ​സ്‌ വ​ക്കം‌, കെ.​എം.​സി.​സി ദ​മ്മാം പ്ര​സി​ഡ​ൻ​റ്​ ഹ​മീ​ദ്‌ വ​ട​ക​ര, സി​റാ​ജ്‌ പു​റ​ക്കാ​ട് എ​ന്നി​വ​ർ പ​ങ്കെ​ടു​ത്തു. രി​സാ​ല സ്​​റ്റ​ഡി സ​ർ​ക്കി​ൾ സോ​ൺ ചെ​യ​ർ​മാ​ൻ സ്വ​ഫ്‌​വാ​ൻ ത​ങ്ങ​ൾ, നാ​ഷ​ന​ൽ ജ​ന​റ​ൽ സെ​ക്ര​ട്ട​റി അ​ബ്​​ദു​ൽ റ​ഊ​ഫ്‌ പാ​ലേ​രി, ക​ലാ​ല​യം സെ​ക്ര​ട്ട​റി മു​ഹ​മ്മ​ദ്‌ സ്വാ​ദി​ഖ്‌ സ​ഖാ​ഫി, നി​സാ​ർ പൊ​ന്നാ​നി, ഫൈ​സ​ൽ വേ​ങ്ങാ​ട്‌, ആ​ബി​ദ്‌ നീ​ല​ഗി​രി, ബ​ഷീ​ർ ബു​ഖാ​രി എ​ന്നി​വ​ർ നേ​തൃ​ത്വം ന​ൽ​കി.

Tags:    
News Summary - Saudi East National Literary Festival Welcome Committee Office Inaugurated

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.