റിയാദ്: അന്താരാഷ്ട്ര നാണ്യ നിധി (ഐ.എം.എഫ്) മാനദണ്ഡമനുസരിച്ച് ലോകത്തിൽ ഏറ്റവും വേഗത്തിൽ വളരുന്ന സാമ്പത്തിക വ്യവസ്‌ഥ സൗദി അറേബ്യയുടെതാണെന്ന് നിക്ഷേപ മന്ത്രാലയം അറിയിച്ചു. നടപ്പ് സാമ്പത്തിക വർഷത്തിൽ 7.6 ശതമാനം നിക്ഷേപ വർധനയാണ് രേഖപ്പെടുത്തിയത്. 2022 രണ്ടാം പാദത്തിലെ സാമ്പത്തിക നിക്ഷേപ സംവിധാനങ്ങളെപ്പറ്റിയുള്ള സൗദി ഇക്കോണമി ആൻഡ് ഇൻവെസ്റ്റ്മെന്റ് മോണിറ്റർ റിപ്പോർട്ട് പുറത്തിറക്കുന്നതിനിടെയാണ് ഐ.എം.എഫ് കണക്ക് വെളിപ്പെടുത്തിയത്.
രാജ്യത്തിന്റെ സാമ്പത്തിക ഘടനയും അതിന്റെ തുടർച്ചയും കാലാനുസൃതമായ പരിഷ്കാരങ്ങളുമാണ് മത്സരക്ഷമതയുള്ള നിക്ഷേപ വളർച്ചക്ക് കാരണമെന്ന് മന്ത്രാലയം വ്യക്തമാക്കി. 'വിഷൻ 2030'ന്റെ മുന്നോട്ട് പോക്കിനനുസരിച്ച് 600 ലധികം പരിഷ്‌കാരങ്ങളാണ് ഇതുവരെ നടപ്പാക്കിയത്. ഇതിന്റെ ഫലം രാജ്യത്ത് പ്രകടമാണ്. സർക്കാർ ഏജൻസികളുടെ പങ്കാളിത്തത്തോടെ സംവിധാനങ്ങൾ വികസിച്ചതും നടപടിക്രമങ്ങൾ വേഗത്തിലായതും നിക്ഷേപ അന്തരീക്ഷം മെച്ചപ്പെടുത്തുന്നതിന് സഹായകമായതായി മന്ത്രാലയ വൃത്തങ്ങൾ പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.