ജിദ്ദ: സൗദി അറേബ്യയുടെ സാമ്പത്തികവരുമാനം ഈ വർഷം മൂന്നാം പാദത്തിൽ റെക്കോഡ് നിരക്കിലെത്തി. കോവിഡ് സാഹചര്യത്തിലും ആറ് ശതകോടി ഡോളറിെൻറ മിച്ചം മൂന്നാം പാദത്തിൽ നേടാനായി. കോവിഡ് കാലത്ത് ചെലവേറുകയും വരവു കുറയുകയും ചെയ്യുന്നതായിരുന്നു സൗദിയിലെ ചിത്രം.
എന്നാൽ, സാമ്പത്തികപദ്ധതി കർശനമാക്കിയതോടെ വലിയ തിരിച്ചുവരവാണ് രാജ്യം നടത്തുന്നത്. 2019ലെ അതേ നേട്ടത്തിലേക്ക് സൗദി എത്തി. ഈ സാമ്പത്തിക വർഷത്തിലെ മൂന്നാം പാദത്തിലെ കണക്കുകൾ ഇങ്ങനെയാണ്. വരവ്: 243 ശതകോടി റിയാൽ. ചെലവ്: 236.6 ശതകോടി റിയാൽ. മിച്ചം: 6.6 ശതകോടി റിയാൽ. കോവിഡ് പ്രത്യാഘാതത്തിന് ശേഷം റെക്കോഡ് നേട്ടമാണിത്. വൻകിട പദ്ധതികളിലൂടെ വിദേശ സ്വകാര്യനിക്ഷേപം വർധിപ്പിച്ചത് ഗുണമായിട്ടുണ്ട്. അടുത്ത വർഷത്തെ ആഭ്യന്തര ഉൽപാദനം 7.5 ശതമാനത്തോളം വർധിക്കും. 2022ൽ പ്രതീക്ഷിക്കുന്ന വരവ് 903 ശതകോടി റിയാലും ചെലവ് 955 റിയാലുമാണ്.
അതായത് ബജറ്റ് കമ്മി 52 ശതകോടിയായിരിക്കും. തൊട്ടടുത്ത വർഷത്തോടെ സൗദി മിച്ച ബജറ്റിലേക്കെത്തുമെന്നാണ് പ്രതീക്ഷിക്കുന്നത്.
കോവിഡ് സാഹചര്യത്തിൽ ചെലവ് വർധിച്ചു. എന്നിട്ടും കമ്മി കുറക്കാൻ സൗദിക്കായി. എണ്ണ വില വർധിച്ചതും എണ്ണേതര വരുമാനം കൂടിയതും സൗദിക്ക് ഗുണമായിട്ടുണ്ട്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.