റിയാദ്: എയർഷോയിൽ മിന്നും പ്രകടനം കാഴ്ചവെച്ച് റോയൽ സൗദി എയർഫോഴ്സ് ടീം. വടക്കൻ ഈജിപ്തിലെ അൽഅലമൈൻ നഗരത്തിൽ ‘ഈജിപ്ത് എയർ ആൻഡ് സ്പേസ് എക്സിബിഷൻ 2024’ സമാപനത്തോടനുബന്ധിച്ചാണ് സൗദി എയർഫോഴ്സ് ടീം ‘സൗദി ഫാൽക്കൺസ്’ എയർഷോ അവതരിപ്പിച്ചത്.
സൗദി ഫാൽക്കൺസ് ടീം നൈപുണ്യത്തോടെയും കൃത്യതയോടെയും വൈദഗ്ധ്യത്തോടെയും നടത്തിയ പ്രകടനം പങ്കെടുത്തവരുടെ പ്രശംസയും മതിപ്പും പിടിച്ചുപറ്റി. മൂന്നു ദിവസം നീണ്ടുനിന്ന ‘ഈജിപ്ത് എയർ ആൻഡ് സ്പേസ് എക്സിബിഷൻ 2024’ൽ ലോകമെമ്പാടുമുള്ള 100ലധികം രാജ്യങ്ങളാണ് പങ്കെടുത്തത്. ഏറ്റവും വലിയ വിമാന നിർമാതാക്കളും ബഹിരാകാശ വ്യവസായ സ്ഥാപനങ്ങളും മേളയിൽ പങ്കെടുത്തു. പ്രദർശനത്തിൽ റോയൽ സൗദി എയർഫോഴ്സും പങ്കാളിയായിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.