മൈദ ഉല്‍പ്പന്നങ്ങള്‍ നശിപ്പിക്കുന്നവര്‍ക്കെതിരെ കടുത്ത നടപടിക്ക് ശിപാര്‍ശ

ജിദ്ദ: സൗദിയില്‍ വന്‍തോതില്‍ ‘ഖുബ്സ്’ഉല്‍പ്പന്നങ്ങള്‍ നശിപ്പിക്കുന്നതായി ഭക്ഷ്യ ധാന്യ നിരീക്ഷണ വിഭാഗം വെളിപ്പെടുത്തി. ഇതിനെതിരെ ശക്തമായ ശിക്ഷാ നടപടികള്‍ സ്വീകരിക്കണമെന്ന് അധികൃതര്‍ ശിപാര്‍ശ നല്‍കി. സമൂസ മാവ് മാത്രം വര്‍ഷത്തില്‍ 67000 ത്തിലധികം ചാക്കുകള്‍ നശിപ്പിക്കപ്പെടുന്നുവെന്നാണ് കണക്ക്. 
ഇതിന് ഏകദേശം 13 ലക്ഷത്തോളം റിയാല്‍ വിലവരും. മൈദ മാവ് ഉല്‍പന്നങ്ങള്‍ രാജ്യത്ത് 30 ശതമാനത്തോളം നശിപ്പിക്കപ്പെടുന്നുണ്ടെന്ന് ഒൗദ്യോഗിക വാക്താവ് സാലിഹ് അല്‍ സഹൈബാനി പറഞ്ഞു. ഇത്തരം പ്രവണതകള്‍ തുടരാന്‍ അനുവദിക്കുകയില്ളെന്നും മൈദ ഉല്‍പന്നങ്ങള്‍ക്ക് രാജ്യം നല്‍കുന്ന  പ്രത്യേക ഇളവുകളും  സഹായങ്ങളും ദൂര്‍ത്തിനോ ദുര്‍വ്യയത്തിനോ അനുവദിക്കാന്‍ കഴിയില്ളെന്നും അദ്ദേഹം പറഞ്ഞു. ഭക്ഷ്യ പദാര്‍ഥങ്ങള്‍ നശിപ്പിക്കുന്നത് തടയാനാവശ്യമായ ബോധവല്‍ക്കരണ പരിപാടികള്‍ ആസൂത്രണം ചെയ്യുമെന്നും അല്‍സഹൈബാനി പറഞ്ഞു. 
ഈ രംഗത്ത് നടക്കുന്ന കുറ്റകൃത്യങ്ങള്‍ തടയുന്നതിനാവശ്യമായ നിയമങ്ങള്‍ രാജ്യത്തുണ്ട്. മൈദ ഉല്‍പന്നങ്ങള്‍ നശിപ്പിക്കുന്നത് പിടിക്കപ്പെട്ടാല്‍ ശക്തമായ ശിക്ഷാനടപടികള്‍ സ്വീകരിക്കും. മൈദ ഉല്‍പന്നങ്ങള്‍ക്ക് 531 ഓളം മൊത്ത വിതരണക്കാരാണുള്ളത്. 14,280 ടണ്‍ ഉല്‍പ്പാദിപ്പിക്കാനുള്ള സൗകര്യവും രാജ്യത്തുണ്ടെന്നും അദ്ദേഹം പറഞ്ഞു. 
എന്നാല്‍ ചില ബേക്കറികളും മറ്റും വലിയ തോതിലുള്ള നിര്‍മാണവും പ്രദര്‍ശനവും നടത്തുന്നതാണ് ഇത്തരം സാധനങ്ങള്‍ പാഴാവാന്‍ കാരണം. 
ഉപഭോക്താക്കളുടെ ആവശ്യത്തിലധികം ഉല്‍പ്പാദനം നടക്കുമ്പോള്‍ ബാക്കി വരുന്ന സാധനങ്ങള്‍ നശിപ്പിക്കാന്‍ നിര്‍ബന്ധിതരാവുകയാണെന്ന് ബേക്കറി നടത്തിപ്പുകാര്‍ പറയുന്നു. കാലാവധി തീരുന്ന ഉല്‍പ്പന്നങ്ങള്‍ നേരെ മാലിന്യക്കുട്ടകളിലത്തെുന്നു. ദിനേന ആവശ്യമുള്ളതിനേക്കാള്‍ ഉല്‍പ്പാദിപ്പിക്കപ്പെടുന്ന ‘ഖുബ്സ്’  കാലാവധി തീരുന്നതോടെ നിരത്തുകളിലും പൊതു സ്ഥലങ്ങളിലും തെറ്റായ രീതിയില്‍ പക്ഷികളുടെയും മറ്റും ഭക്ഷണമായി എറിയുകയാണ്. ഇത്തരം പ്രവണതകള്‍ അവസാനിപ്പിക്കാന്‍ ശക്തമായ ശിക്ഷ നടപടികള്‍ സ്വീകരിക്കണമെന്നാണ് ആവശ്യമുയര്‍ന്നിരിക്കുന്നത്. ഖുബ്സ് ഉല്‍പ്പന്നങ്ങള്‍ നശിപ്പിക്കപ്പെടുന്നതിന്‍െറ കാരണങ്ങളെകുറിച്ച് നടത്തിയ പഠനത്തില്‍ ഇത്തരം ഉല്‍പ്പന്നങ്ങള്‍ അശ്രദ്ധയോടെ കൈകാര്യം ചെയ്യുന്നവരുണ്ടെന്ന് കണ്ടത്തെിയിരുന്നു. 
ഭക്ഷ്യ പദാര്‍ഥങ്ങള്‍ നശിപ്പിക്കുന്നതിനെതിരെ നടത്തിയ ബോധവത്കരണത്തിന്‍െറ ഭാഗമായി ‘ഖുബ്സ് ഉല്‍പ്പാദനം: മാര്‍ഗരേഖ’ എന്ന പേരില്‍ പുസ്തകവും ബന്ധപ്പെട്ട വിഭാഗം പ്രസിദ്ധീകരിച്ചിട്ടുണ്ട്. 
 

Tags:    
News Summary - saudi food

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.