ജിദ്ദ: സൗദി വിദേശകാര്യ മന്ത്രി അമീർ ഫൈസൽ ബിൻ ഫർഹാൻ ക്യൂബൻ പ്രധാനമന്ത്രി പെഡ്രോ മാരേറോയുമായി കൂടിക്കാഴ്ച നടത്തി. ‘ജി 77 + ചൈന’ ഉച്ചകോടിയിൽ പെങ്കടുക്കാൻ സൗദി പ്രതിനിധി സംഘത്തെയും നയിച്ച് ക്യൂബയിലെത്തിയപ്പോഴാണ് തലസ്ഥാനമായ ഹവാനയിൽ ഉപപ്രധാനമന്ത്രിയും വിദേശ വ്യാപാര നിക്ഷേപ മന്ത്രിയുമായ റിക്കാർഡോ കാബ്രിസാസിെൻറ സാന്നിധ്യത്തിൽ കൂടിക്കാഴ്ച നടന്നത്.
സൗഹൃദത്തിെൻറയും സഹകരണത്തിെൻറയും ബന്ധങ്ങളും വിവിധ മേഖലകളിൽ അവ ശക്തിപ്പെടുത്തുന്നതിനും വികസിപ്പിക്കുന്നതിനുമുള്ള വഴികളും ഇരു രാജ്യങ്ങളുടെയും ജനങ്ങളുടെയും താൽപര്യങ്ങൾ നിറവേറ്റുന്നതിനായി ഉഭയകക്ഷി, ബഹുമുഖ ഏകോപനം ശക്തിപ്പെടുത്തുന്നതിനെക്കുറിച്ചും വിദേശകാര്യ മന്ത്രിയും ക്യൂബൻ പ്രധാനമന്ത്രിയും ചർച്ച ചെയ്തു.
‘വിഷൻ 2030’െൻറ വെളിച്ചത്തിൽ സാമ്പത്തിക സഹകരണത്തിനുള്ള അവസരങ്ങളെക്കുറിച്ചും സുസ്ഥിര വികസനം, അഭിവൃദ്ധി, ക്ഷേമം എന്നിവ കൈവരിക്കുന്നതിന് പൊതുതാൽപര്യങ്ങളെ പിന്തുണക്കേണ്ടതിെൻറ പ്രാധാന്യത്തെക്കുറിച്ചും ഇരുപക്ഷവും ചർച്ച ചെയ്തു. ക്യൂബയിലെ സൗദി അംബാസഡർ ഫൈസൽ അൽഹർബി, വിദേശകാര്യ മന്ത്രിയുടെ ഒാഫിസ് മേധാവി അബ്ദുറഹ്മാൻ അൽദാവൂദ് എന്നിവർ സ്വീകരണത്തിൽ പങ്കെടുത്തു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.