ജിദ്ദ: സൗദി കിരീടാവകാശി അമീർ മുഹമ്മദ് ബിൻ സൽമാനും ഖത്തർ വിദേശകാര്യ മന്ത്രി ശൈഖ് മുഹമ്മദ് ബിൻ അബ്ദുറഹ്മാൻ ആൽഥാനിയും തമ്മിൽ കൂടിക്കാഴ്ച നടത്തി. ബുധനാഴ്ച സൗദിയിലെത്തിയ ഖത്തർ മന്ത്രിയെ നിയോം കൊട്ടാരത്തിൽ കിരീടാവകാശി വരവേറ്റു. ശേഷം കൂടിക്കാഴ്ച നടന്നു. ഇരുരാജ്യങ്ങൾ തമ്മിലുള്ള ഉഭയകക്ഷി ബന്ധങ്ങളും വിവിധ മേഖലകളിലെ സഹകരണവും സംബന്ധിച്ച വിവിധ വശങ്ങളും പ്രാദേശിക-അന്തർദേശീയ സംഭവവികാസങ്ങളും ഇരുവരും ചർച്ച ചെയ്തു.
സ്വീകരണവേളയിൽ ഖത്തർ അമീറിെൻറ കത്ത് കിരീടാവകാശിക്ക് കൈമാറി. സ്റ്റേറ്റ് മന്ത്രി അമീർ തുർക്കി ബിൻ മുഹമ്മദ് ബിൻ ഫഹദ്, പ്രതിരോധ സഹമന്ത്രി അമീർ ഖാലിദ് ബിൻ സൽമാൻ, സ്റ്റേറ്റ് മന്ത്രിയും ദേശീയ സുരക്ഷ ഉപദേഷ്ടാവുമായ ഡോ. മുസാഇദ് ബിൻ മുഹമ്മദ് അൽഅയ്ബാൻ എന്നിവരും ഖത്തർ ഭാഗത്തുനിന്ന് ഡെപ്യൂട്ടി പ്രധാനമന്ത്രി ഒാഫിസ് മേധാവി സഅദ് അൽഖർജിയും സ്വീകരണ ചടങ്ങിൽ സംബന്ധിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.