oiജിദ്ദ: സൗദി വിദേശകാര്യ മന്ത്രി അമീർ ഫൈസൽ ബിൻ ഫർഹാനും ഒ.ഐ.സി സെക്രട്ടറി ജനറൽ ഹുസൈൻ ഇബ്രാഹിം ത്വാഹയും കൂടിക്കാഴ്ച നടത്തി. ജിദ്ദയിലെ ഒ.ഐ.സി ആസ്ഥാനത്ത് എക്സിക്യൂട്ടിവ് കമ്മിറ്റിയുടെ അടിയന്തര, ഓപൺ അസാധാരണ യോഗത്തിന്റെ ഭാഗമായിട്ടായിരുന്നു കൂടിക്കാഴ്ച. ഗസ്സയിലെയും പരിസരങ്ങളിലെയും നിലവിലെ സാഹചര്യത്തിൽ സൈനിക മുന്നേറ്റവും സംഭവവികാസങ്ങളും സംഘർഷം ലഘൂകരിക്കാനുള്ള അന്താരാഷ്ട്ര ശ്രമങ്ങളും നിരായുധരായ സാധാരണക്കാരെ സംരക്ഷിക്കുന്നതിനുള്ള വഴികളും ഇരുവരും ചർച്ചചെയ്തു.
നിലവിലുള്ള ആക്രമണം തടയാൻ എല്ലാ അന്താരാഷ്ട്ര, പ്രാദേശിക പാർട്ടികളുമായും ആശയവിനിമയം നടത്താൻ സൗദി സാധ്യമായ ശ്രമങ്ങൾ നടത്തുന്നുണ്ടെന്ന് കൂടിക്കാഴ്ചയിൽ വിദേശകാര്യ മന്ത്രി പറഞ്ഞു. കൂടിക്കാഴ്ചയിൽ വിദേശകാര്യ ഉപമന്ത്രി എൻജി. വലീദ് ബിൻ അബ്ദുൽ കരീം അൽഖുറൈജി, പൊളിറ്റിക്കൽ അഫയേഴ്സ് അണ്ടർ സെക്രട്ടറി ഡോ. സഊദ് അൽസാത്വി, ഒ.ഐ.സി സൗദി സ്ഥിരം പ്രതിനിധി ഡോ. സാലിഹ് അൽ-ഹൈബാനി എന്നിവർ പങ്കെടുത്തു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.