റിയാദ്: മൂന്നു നൂറ്റാണ്ട് മുമ്പ് ഇമാം മുഹമ്മദ് ബിൻ സഊദ് സൗദി അറേബ്യ എന്ന രാഷ്ട്രം സ്ഥാപിച്ചതിന്റെ ഓർമ പുതുക്കി റിയാദിലെ കൊടുങ്ങല്ലൂര്‍ എക്സ്പാട്രിയേറ്റ് അസോസിയേഷന് (കിയ റിയാദ്) സ്ഥാപകദിനം വിപുലമായി ആഘോഷിച്ചു.
റിയാദ് മദീന ഹൈപ്പര്‍ മാര്‍ക്കറ്റ് ഓഡിറ്റോറിയത്തില്‍ നടന്ന ആഘോഷപരിപാടിയില്‍ സൗദി പൗരനും മതക് അല്‍ ജോഹറ ഗ്രൂപ് (പെപ്പര്‍ ട്രീ റസ്റ്റാറൻറ്) മാനേജര്‍ ബദര്‍ അല്‍ അവാദ്, സാമൂഹിക പ്രവര്ത്തകന് ശിഹാബ് കൊട്ട്ക്കാട്, മാധ്യമപ്രവര്‍ത്തകര്‍, സാംസ്കാരിക പ്രവര്‍ത്തകര്‍, കിയ ഭാരവാഹികള്‍ എന്നിവര്‍ ചേര്‍ന്ന് കേക്ക് മുറിച്ച് മധുരം പങ്കിട്ട് ആഘോഷത്തിൽ പങ്കാളികളായി.
തുടര്‍ന്ന് നടന്ന സാംസ്കാരിക സമ്മേളനത്തില്‍ യഹിയ കൊടുങ്ങല്ലൂര്‍ അധ്യക്ഷത വഹിച്ചു. ഇബ്രാഹിം സുബുഹാന്‍ സൗദി സ്ഥാപകദിനത്തെക്കുറിച്ച് മുഖ്യപ്രഭാഷണം നടത്തി. കുഞ്ഞി കുമ്പള, സുധീര്‍ കുമ്മിള്‍, സലിം കളക്കര, ഷംനാദ് കരുനാഗപ്പള്ളി, ജയന് കൊടുങ്ങല്ലൂര്‍, സത്താര്‍ കായകുളം, ലത്തീഫ് തെച്ചി, സലിം അര്‍ത്തില്‍.
സഗീര്‍ അണ്ടാരത്ത് എന്നിവര്‍ സംസാരിച്ചു. പ്രോഗ്രാം കോഓഡിനേറ്റര്‍ ഷാനവാസ് കൊടുങ്ങല്ലൂര്‍ സ്വാഗതവും അബ്ദുസ്സലാം നന്ദിയും പറഞ്ഞു. ആഷിക്, സൈഫ്, ഷാജി കൊടുങ്ങല്ലൂര്‍, സലീഷ്, ഒ.എം. ഷഫീര്‍, ഷുക്കൂര്‍, ജാവേദ് സുബൈര്‍ എന്നിവര്‍ പരിപാടികള്‍ക്ക് നേതൃത്വം കൊടുത്തു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.