???? ??????? ?????, ?????? ????????? ????????? ??????? ??????????? ????? ??????????????

ആഗോള ഖത്​മുൽ ഖുർആൻ, ഗ്ലോബൽ പ്രതിനിധിസംഗമത്തിന്​ സമാപനം

റിയാദ്: സൗദിയിലെ സമസ്ത ഇസ്​ലാമിക് സ​​​െൻററി​​​​െൻറ (എസ്​​.​െഎ.സി) നേതൃത്വത്തിൽ സംഘടിപ്പിച്ച ഓൺലൈൻ ഖത്​മുൽ ഖുർആൻ പ്രാർഥനാ വേദിക്കും ഗ്ലോബൽ പ്രതിനിധിസംഗമത്തിനും സമാപനമായി. ‘പവിത്ര മാസം പരീക്ഷണങ്ങൾക്ക് പരിഹാരം’എന്ന പേരിൽ നടത്തിയ റമദാൻ കാമ്പയി​​​​െൻറ സമാപനമായി നടന്ന പരിപാടിയിൽ ഖത്മുമൽ ഖുർആൻ പ്രാർഥനക്ക്​ സമസ്ത പ്രസിഡൻറ്​ ജിഫ്‌രി മുത്തുക്കോയ തങ്ങൾ നേതൃത്വം നൽകി. 

പാപ പ്രേരണകൾക്കു വശംവദരാകാതെ, ദൈവിക സ്മരണയിൽ വ്യാപൃതരാകണമെന്നും അല്ലാഹുവി​​​​െൻറ പ്രീതിയും സാമീപ്യവും കരസ്ഥമാക്കാൻ, ജീവിത വിശുദ്ധി കാത്തുസൂക്ഷിക്കുകയും അത്യാഗ്രഹങ്ങൾ ഒഴിവാക്കുകയും ചെയ്യണമെന്നും ജിഫ്രി തങ്ങൾ പറഞ്ഞു. പരീക്ഷണങ്ങളെ അഭിമുഖീകരിക്കേണ്ടി വരുമ്പോൾ ക്ഷമ അവലംബിക്കുക എന്ന ഖുർആൻ ശാസന ഉൾക്കൊള്ളുക തന്നെയാണ് ഇന്ന്​ ലോകം നേരിടുന്ന മഹാവിപത്തുകളുടെ ഈ പരീക്ഷണഘട്ടത്തിലും നാം അനുവർത്തിക്കേണ്ടതെന്നും പ്രവാചക സമൂഹത്തി​​​​െൻറയും സച്ചരിതരായ പൂർവഗാമികളുടെയും മാർഗം അവലംബിക്കാൻ തയാറാകണമെന്നും തങ്ങൾ ഉദ്‌ബോധിപ്പിച്ചു. 

രാത്രി 10ഒാടെ ആരംഭിച്ച സംഗമം പുലർച്ചെ സുബ്ഹിവരെ നീണ്ടുനിന്നു. സമസ്‌ത നേതാക്കൾ, വിവിധ രാജ്യങ്ങളിലെ സമസ്‌ത സംഘടന ഭാരവാഹികൾ, സമസ്‌ത പ്രധാന പ്രവർത്തകർ സമ്മേളിച്ച ആഗോള സംഗമം ഏറെ ശ്രദ്ധേയവും നിലവിലെ കോവിഡ് കാലത്ത് നീറുന്ന മനസുകൾക്ക് ആത്മീയ ആശ്വാസം നൽകുന്നതുമായി. എസ്​.​െഎ.സി സൗദി ദേശീയ കമ്മിറ്റി പ്രസിഡൻറ്​ ഉബൈദുല്ല തങ്ങൾ അൽഐദറൂസി മേലാറ്റൂർ അധ്യക്ഷത വഹിച്ചു. സൗദി നാഷനൽ വൈസ് ചെയർമാൻ അബ്​ദുറഹ്​മാൻ ജമലുല്ലൈലി തങ്ങൾ (ബുറൈദ) പ്രാരംഭ പ്രാർഥന നിർവഹിച്ചു. ദുബൈ സുന്നി കൗൺസിൽ പ്രസിഡൻറ്​ ഹാമിദ് കോയമ്മ തങ്ങൾ ഉദ്ഘാടനം ചെയ്തു. അബ്​ദുൽ ഹമീദ് ഫൈസി അമ്പലക്കടവ്, അബ്​ദുസ്സമദ് പൂക്കോട്ടൂർ, മോയിൻകുട്ടി മാസ്‌റ്റർ എന്നിവർ സന്ദേശങ്ങൾ നൽകി. 

‘റമദാൻ വിടപറയുമ്പോൾ’എന്ന വിഷയത്തിൽ സമസ്ത കേന്ദ്ര മുശാവറ അംഗം അബ്​ദുസ്സലാം ബാഖവി ദുബൈ, ‘പവിത്രമാസം പരീക്ഷണങ്ങൾക്ക് പരിഹാരം’എന്ന വിഷയത്തിൽ സിംസാറുൽ ഹഖ് ഹുദവി എന്നിവർ പ്രഭാഷണം നടത്തി. ‘പവിത്ര മാസം പരീക്ഷണങ്ങൾക്ക് പരിഹാരം’എന്ന പ്രമേയത്തിൽ നടന്ന കാമ്പയി​​​​െൻറ ഭാഗമായി നടന്ന ‘ഖുർആൻ മുസാബഖ’എന്ന ഖുർആൻ പാരായണ മത്സരത്തിലെ വിജയികളെ പാണക്കാട് സാബിഖലി ശിഹാബ് തങ്ങൾ പ്രഖ്യാപിച്ചു. എസ്​.​െഎ.സി സൗദി ജനറൽ സെക്രട്ടറി അലവിക്കുട്ടി ഒളവട്ടൂർ സ്വാഗതവും മസ്കറ്റ് സുന്നി സ​​​െൻറർ ചെയർമാൻ സൈദ് ഹാജി പൊന്നാനി നന്ദിയും പറഞ്ഞു. മുഹമ്മദ്‌ യാസീൻ എടപ്പറ്റ (ജിദ്ദ) ഖിറാഅത്ത് നിർവഹിച്ചു. രണ്ടാം സെഷനിൽ ‘പ്രവാസലോകത്ത് കൊവിഡാനന്തര ദഅവാ പ്രവർത്തനങ്ങൾ’എന്ന വിഷയത്തിൽ സംഘടിപ്പിച്ച പരിപാടി ശുഐബ് തങ്ങൾ യു.എ.ഇ ഉദ്ഘാടനം ചെയ്‌തു. അബ്​ദുൽ ഗഫൂർ ഫൈസി പൊന്മള (കുവൈത്ത്), എ.വി. അബൂബക്കർ അൽ-ഖാസിമി (ഖത്തർ), ഫഖ്‌റുദ്ദീൻ തങ്ങൾ (ബഹ്‌റൈൻ), ഹംസ അൻവരി മോളൂർ (മനാമ), സലാം ഹാജി വാണിമേൽ (ഒമാൻ), ഡോ. അബ്​ദുറഹ്​മാൻ ഒളവട്ടൂർ (യു.എ.ഇ), അബ്​ദുൽ വാഹിദ് (മനാമ), ഹനീഫ ഹാജി (മലേഷ്യ), സഈദ് ഹുദവി (നൈജീരിയ), ഇസ്‌ഹാഖ്‌ ഹുദവി (തുർക്കി), ടി.സി.എസ്. ത്വാഹ (യു.എസ്.എ), അബ്​ദുൽ കരീം തുവ്വക്കാട് (ലണ്ടൻ), ശഫീഖ് ഹുദവി (സിംഗപ്പൂർ), അബ്​ദുൽ കരീം ബാഖവി പൊന്മള, അബൂബക്കർ ഹുദവി എന്നിവർ സംസാരിച്ചു. അബ്​ദുറഹ്​മാൻ മൗലവി അറക്കൽ ആമുഖ പ്രഭാഷണം നിർവഹിച്ചു. മജീദ് ഹുദവി ഖത്തർ നന്ദി പറഞ്ഞു. നിയാസ് ഹുദവി, മുഹമ്മദ്‌ റാഫി ഹുദവി, ഷിയാസ്, ആഷിഖ് റഹ്​മാൻ, ജാബിർ നാദാപുരം, അബ്​ദുല്ല തോട്ടക്കാട് നിയന്ത്രിച്ചു.

Tags:    
News Summary - saudi-gulf news

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.