സൗ​ദി​യു​ടെ ആ​രോ​ഗ്യ സ​ന്ന​ദ്ധ​പ്ര​വ​ർ​ത്ത​ക​ർ യ​മ​നി​ലെ ആ​തു​ര സേ​വ​ന മേ​ഖ​ല​യി​ൽ

വി​വി​ധ രാ​ജ്യ​ങ്ങ​ളി​ൽ ന​ട​പ്പാ​ക്കി​യ സൗ​ദി​യു​ടെ ആ​രോ​ഗ്യ പ​ദ്ധ​തി​ക​ൾ ആ​ഗോ​ള ശ്ര​ദ്ധ നേ​ടു​ന്നു

യാം​ബു : ആ​രോ​ഗ്യ​മേ​ഖ​ല​യി​ലും ചി​കി​ത്സാ​രം​ഗ​ത്തും മ​ഹി​ത​മാ​യ സേ​വ​ന​ങ്ങ​ൾ ചെ​യ്ത് വി​വി​ധ പ​ദ്ധ​തി​ക​ൾ രാ​ജ്യ​ങ്ങ​ളി​ൽ ന​ട​പ്പി​ലാ​ക്കി​യു​ള്ള സൗ​ദി​യു​ടെ പ്ര​വ​ർ​ത്ത​ന​ങ്ങ​ൾ ആ​ഗോ​ള ശ്ര​ദ്ധ​നേ​ടു​ന്നു. കിം​ങ് സ​ൽ​മാ​ൻ സെ​ന്റ​ർ ഫോ​ർ ഹ്യൂ​മ​നാ​റ്റേ​റി​യ​ൻ റി​ലീ​ഫ് സെ​ന്റ​റി​ന്റെ (കെ.​എ​സ്.​റി​ലീ​ഫ്) ആ​ഭി​മു​ഖ്യ​ത്തി​ലാ​ണ് ദു​രി​തം പേ​റു​ന്ന വി​വി​ധ രാ​ജ്യ​ങ്ങ​ളി​ലെ ആ​ളു​ക​ൾ​ക്കാ​യി സൗ​ദി സേ​വ​നം ചെ​യ്യു​ന്ന​ത്. വി​വി​ധ ആ​രോ​ഗ്യ പ​ദ്ധ​തി​ക​ൾ ലോ​ക​മെ​മ്പാ​ടു​മു​ള്ള ദു​ർ​ബ​ല​രെ സ​ഹാ​യി​ക്കാ​ൻ വ​ഴി​വെ​ച്ചു. അ​ടു​ത്തി​ടെ സു​ഡാ​നി​ലെ 'പോ​ർ​ട്ട് സു​ഡാ​നി'​ൽ സ​ന്ന​ദ്ധ മെ​ഡി​ക്ക​ൽ പ്രോ​ജ​ക്ടു​ക​ൾ ഇ​തി​ന​കം സൗ​ദി പൂ​ർ​ത്തി​യാ​ക്കി. കു​ട്ടി​ക​ൾ​ക്കും മു​തി​ർ​ന്ന​വ​ർ​ക്കും ന്യൂ​റോ സ​ർ​ജ​റി​യും ന​ട്ടെ​ല്ല് ശ​സ്ത്ര​ക്രി​യ​യും ന​ൽ​കാ​നും കെ.​എ​സ് റി​ലീ​ഫ് സെ​ന്റ​ർ വ​ഴി സാ​ധി​ച്ചു. ആ​രോ​ഗ്യ മേ​ഖ​ല​യി​ലെ ഈ ​മ​ഹ​ത്താ​യ പ​ദ്ധ​തി​യു​ടെ ഭാ​ഗ​മാ​യി സൗ​ദി​യു​ടെ 15 ആ​രോ​ഗ്യ സ​ന്ന​ദ്ധ​പ്ര​വ​ർ​ത്ത​ക​ർ 28 ശ​സ്ത്ര​ക്രി​യ​ക​ൾ ന​ട​ത്തി​യ​താ​യി സൗ​ദി പ്ര​സ് ഏ​ജ​ൻ​സി ക​ഴി​ഞ്ഞ ദി​വ​സം റി​പ്പോ​ർ​ട്ട് ചെ​യ്തു.

യ​മ​നി​ലും റി​ലീ​ഫ് സെ​ന്റ​ർ വി​വി​ധ ആ​രോ​ഗ്യ സേ​വ​ന പ​ദ്ധ​തി​ക​ൾ ഇ​തി​ന​കം പൂ​ർ​ത്തി​യാ​ക്കി​യി​ട്ടു​ണ്ട്. കു​ട്ടി​ക​ളി​ലും മു​തി​ർ​ന്ന​വ​രി​ലും ഹൃ​ദ​യ ശ​സ്ത്ര​ക്രി​യ ഉ​ൾ​പ്പെ​ടെ വി​വി​ധ സേ​വ​ന പാ​ദ്ധ​തി​ക​ൾ​ക്ക് സെ​ന്റ​ർ മേ​ൽ​നോ​ട്ടം വ​ഹി​ച്ചു. യ​മ​നി​ൽ ന​ട​പ്പി​ലാ​ക്കി​യ പ്ര​ത്യേ​ക ആ​രോ​ഗ്യ കാ​മ്പ​യി​നി​ൽ ആ​രോ​ഗ്യ മേ​ഖ​ല​യി​ലെ വി​ദ​ഗ്ധ​രാ​യ 23 സ​ന്ന​ദ്ധ​പ്ര​വ​ർ​ത്ത​ക​ർ 25 ഓ​പ്പ​ൺ ഹാ​ർ​ട്ട് സ​ർ​ജ​റി​ക​ളും 166 മു​തി​ർ​ന്ന​വ​ർ​ക്കും 57 കു​ട്ടി​ക​ൾ​ക്കും മ​റ്റു ചി​ല ചെ​റി​യ സ​ർ​ജ​റി​ക​ളും ന​ട​ത്തി​യ​താ​യി അ​ധി​കൃ​ത​ർ അ​റി​യി​ച്ചു. രാ​ജ്യ​ത്തി​ന്റെ ഇ​ത്ത​ര​ത്തി​ലു​ള്ള ആ​തു​ര സേ​വ​ന മേ​ഖ​ല​യി​ലു​ള്ള വി​വി​ധ ശ്ര​മ​ങ്ങ​ൾ ലോ​ക​മെ​മ്പാ​ടു​മു​ള്ള നി​ർ​ദ്ധ​ന​രാ​യ ആ​ളു​ക​ൾ​ക്കു​ള്ള സൗ​ദി​യു​ടെ വ​ർ​ധി​ച്ച പി​ന്തു​ണ​യാ​ണ് പ്ര​ക​ട​മാ​ക്കു​ന്ന​ത്.

ല​ബ​നാ​നി​ൽ മി​നി​യേ ജി​ല്ല​യി​ലെ സു​ബു​ൽ അ​ൽ സ​ലാം സോ​ഷ്യ​ൽ അ​സോ​സി​യേ​ഷ​ൻ കെ.​എ​സ്.​റി​ലീ​ഫ് സെ​ന്റ​റി​ന്റ ധ​ന​സ​ഹാ​യ​ത്തോ​ടെ​യു​ള്ള ഒ​രാ​ഴ്ച​ക്കു​ള്ളി​ൽ 64 ആം​ബു​ല​ൻ​സ് സേ​വ​ന​ങ്ങ​ൾ പൂ​ർ​ത്തി​യാ​ക്കി​യ​താ​യും അ​ധി​കൃ​ത​ർ വ്യ​ക്ത​മാ​ക്കി. ആം​ബു​ല​ൻ​സ് സേ​വ​നം രോ​ഗി​ക​ളെ ആ​ശു​പ​ത്രി​ക​ളി​ലേ​ക്കും തി​രി​ച്ചും കൊ​ണ്ടു​പോ​കു​ക​യും ജി​ല്ല​യി​ലെ അ​പ​ക​ട​ത്തി​ൽ​പ്പെ​ട്ട​വ​ർ​ക്ക് അ​ടി​യ​ന്ത​ര സേ​വ​ന​ങ്ങ​ൾ ന​ൽ​കു​ക​യും ചെ​യ്തു. ല​ബ​ന​നി​ലെ അ​ഭ​യാ​ർ​ഥി മേ​ഖ​ല​ക​ളി​ലും ദു​രി​തം പേ​റു​ന്ന ആ​ളു​ക​ൾ​ക്ക് കൂ​ടു​ത​ൽ ആം​ബു​ല​ൻ​സ് സേ​വ​ന​ങ്ങ​ൾ സ​ജീ​വ​മാ​ക്കാ​നും കൂ​ടു​ത​ൽ പ​ദ്ധ​തി ആ​വി​ഷ്‌​ക​രി​ക്കാ​നും കെ.​എ​സ്.​റി​ലീ​ഫ് സെ​ന്റ​ർ ല​ക്ഷ്യ​മി​ടു​ന്നു​ണ്ട്. വി​വി​ധ പ്ര​കൃ​തി ദു​ര​ന്ത​ങ്ങ​ൾ കൊ​ണ്ടും മ​റ്റും പ്ര​യാ​സ​പ്പെ​ടു​ന്ന വി​വി​ധ രാ​ജ്യ​ങ്ങ​ളി​ലെ നി​ര​വ​ധി ദു​ർ​ബ​ല​രാ​യ ആ​ളു​ക​ൾ​ക്ക് സൗ​ദി​യു​ടെ ആ​രോ​ഗ്യ​മേ​ഖ​ല​യി​ലു​ള്ള വി​വി​ധ പ​ദ്ധ​തി​ക​ൾ​വ​ഴി ഏ​റെ ആ​ശ്വാ​സം ല​ഭി​ച്ചി​ട്ടു​ണ്ട്.

Tags:    
News Summary - Saudi Health services

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.