ജിദ്ദ: സൗദിയിലെ ഇന്ത്യൻ പ്രവാസികളുടെ ക്ഷേമവും ഭാവിയും കണക്കിലെടുത്ത് പ്രവാസി നയരേഖ സമർപ്പിക്കുന്നതിനുവേണ്ടി ജിദ്ദ സമൂഹത്തിലെ മത, രാഷ്ട്രീയ, സാംസ്കാരിക, സാമൂഹിക രംഗത്തെ എല്ലാ സംഘടനാ പ്രതിനിധികളെയും പങ്കെടുപ്പിച്ച് ‘മീറ്റ് ദ ലീഡേഴ്സ്’ എന്ന പേരിൽ പരിപാടി സംഘടിപ്പിക്കുമെന്ന് ഭാരവാഹികൾ അറിയിച്ചു.
മേയ് 19ന് നടക്കുന്ന പരിപാടിയോടനുബന്ധിച്ച് വിവിധ സംസ്ഥാനങ്ങളിലെ രുചി വൈവിധ്യങ്ങളെ സ്വദേശികൾക്കും വിദേശികൾക്കും പരിചയപ്പെടുത്തുന്ന ‘ഇന്ത്യൻ ഫുഡ് ഫെസ്റ്റും’ ഉണ്ടായിരിക്കും. പരിപാടിയെക്കുറിച്ചാലോചിക്കാൻ വിളിച്ചു ചേർത്ത പ്രവർത്തക കൺവെൻഷൻ അബ്ദുൽ ഖാദർ ആലുവ ഉദ്ഘാടനം ചെയ്തു.
പ്രസിഡൻറ് നാസർ വെളിയങ്കോട് അധ്യക്ഷത വഹിച്ചു. വിജേഷ് ചന്ദ്രു, ഹിജാസ് കളരിക്കൽ, ടി.കെ. അബ്ദുൽറഹ്മാൻ, അബ്ദുറസാഖ് അലുങ്ങൽ, നജീബ് കോതമംഗലം, അനസ് പെരുമ്പാവൂർ, ഡെൻസൺ, താജ് മണ്ണാർക്കാട്, ശമർജാൻ, കെ.പി. ഉമ്മർ മങ്കട, ഫിറോസ് അയ്രൂർ, റഷീദ് ഓയൂർ, അബ്ദുൽ റസാഖ് മാസ്റ്റർ മമ്പുറം, ഹാരിസ്, സുരേഷ് പടിയം, അഷ്റഫ് വരിക്കോടൻ, സിയാദ് പത്തനംതിട്ട, ഷമീർ, ഷഹബാസ്, അബ്ബാസ് പെരിന്തൽമണ്ണ, കമറുദ്ദീൻ ലുലു, സിമി അബ്ദുൽ ഖാദർ, ഷാജു അത്താണിക്കൽ, കെ.സി. മൻസൂർ എന്നിവർ സംസാരിച്ചു. ഡോ. വിനീത പിള്ള സ്വാഗതവും യു.എം. ഹുസ്സൈൻ മലപ്പുറം നന്ദിയും പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.