ജിദ്ദ: ആഭ്യന്തര യുദ്ധം രൂക്ഷമായ സുഡാനിൽ നിന്നും ഇന്ത്യക്കാരുടെ ഒഴിപ്പിക്കലിന്റെ ഭാഗമായി നടക്കുന്ന ഓപറേഷൻ കാവേരിയിൽ മെഡിക്കൽ സേവനങ്ങൾ നടത്തുന്ന സൗദി ഇന്ത്യൻ ഹെൽത്ത് കെയർ ഫോറത്തിന്റെ (എസ്.ഐ.എച്ച്.എഫ് ) സേവനങ്ങൾ ശ്രദ്ധേയമാവുന്നു.
സുഡാനിൽ നിന്നും കടൽ, വ്യോമമാർഗം എത്തുന്ന ഇന്ത്യക്കാർക്ക് ക്യാമ്പിൽ നിന്നും ലഭിക്കുന്ന മെഡിക്കൽ സേവനങ്ങൾ വളരെ ആശ്വാസം പകരുന്നു. ദിവസങ്ങളായി മതിയായ ജീവിതസൗകര്യങ്ങൾ ലഭിക്കാതെ ക്യാമ്പിൽ എത്തുന്ന ഇന്ത്യക്കാർ ശാരീരിക ബുദ്ധിമുട്ടുകളായ പനി, ജലദോഷം, ചുമ, ശരീരവേദന, ദഹനസംബന്ധമായ അസുഖങ്ങൾ, ജീവിതശൈലി രോഗങ്ങൾ എന്നിവ അനുഭവിക്കുന്നവരാണ്.
ഇവർക്ക് പ്രാഥമിക പരിശോധനകൾ നടത്തി മരുന്നുകൾ, ആരോഗ്യ നിർദേശങ്ങൾ എന്നിവ പ്രത്യേക ടീമിന്റെ നേതൃത്വത്തിൽ നൽകിവരുന്നു. അത്യാസന്ന നിലയിലുള്ള രോഗികളെ ഉടൻ തന്നെ ജിദ്ദയിലെ ആശുപത്രികളിലേക്ക് മാറ്റുകയും ചെയ്യുന്നു. മെഡിക്കൽ സേവനങ്ങൾ, ആംബുലൻസ് എന്നിവ അബീർ മെഡിക്കൽ ഗ്രൂപ്പും മെഡിക്കൽ ക്യാമ്പ് ഡോ. ജംഷിദ് അഹമ്മദ് (ജനറൽ സെക്രട്ടറി, എസ്.ഐ.എച്ച്.എഫ്), മുഹമ്മദ് ഷമീം നരിക്കുനി (എക്സിക്യൂട്ടിവ് അംഗം, എസ്.ഐ.എച്ച്.എഫ്) എന്നിവർ ഏകോപനം നടത്തുകയും ചെയ്യുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.