റിയാദ്: സൗദി ഇന്ത്യൻ ഇസ്ലാഹി സെൻറർ റിയാദ് ഘടകം എല്ലാ വെള്ളിയാഴ്ചകളിലും നടക്കുന്ന ക്ലാസുകൾ വേനലവധിക്കുശേഷം നവീകരിച്ച ഓഡിറ്റോറിയത്തിൽ പുനരാരംഭിച്ചു.
നവീകരിച്ച സെൻററിന്റെ ഉദ്ഘാടനം ഇസ്ലാഹി സെൻറർ നാഷനൽ കമ്മിറ്റി സെക്രട്ടറി സലീം കടലുണ്ടി ജുബൈൽ നിർവഹിച്ചു. സമൂഹത്തിന്റെയും സമുദായത്തിന്റെയും ധാർമിക ഉന്നമനത്തിന് ഇസ്ലാഹി സെൻററുകൾ അനിവാര്യമാണെന്ന് അദ്ദേഹം ഉണർത്തി. ‘കുറേ നല്ല മനുഷ്യർ’ എന്ന വിഷയത്തിൽ സഹ്ൽ ഹാദി മുഖ്യപ്രഭാഷണം നടത്തി.
നന്മയുള്ള ആളുകളാണ് ഈ ലോകത്തെ സമാധാനപൂർവം മുന്നോട്ട് നടത്തുന്നത് എന്നും നാം ചെയ്യുന്ന ചെറിയ നന്മകൾപോലും മറ്റുള്ളവർക്ക് വലിയ ആശ്വാസമാകുമെന്നും അദ്ദേഹം സൂചിപ്പിച്ചു. സെൻറർ പ്രസിഡൻറ് സിറാജ് തയ്യിൽ അധ്യക്ഷത വഹിച്ചു. സാജിദ് ഒതായി, ഹസ്കർ ബുറൈദ, ഹമീദ് മടവൂർ, ഇഖ്ബാൽ കൊടക്കാട് എന്നിവർ സംസാരിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.