ബുറൈദ: സൗദി ഇന്ത്യൻ ഇസ്ലാഹി സെൻറർ ബുറൈദ ഘടകത്തിന് 2024-2025 കലയളവിലേക്കുള്ള പുതിയ കമ്മിറ്റി നിലവിൽ വന്നു. ഹസ്ക്കർ ഹംസ ഒതായി (പ്രസി.), റിയാസ് അസ്ഹരി വയനാട് (ജന. സെക്ര.), ആഷിഖ് കാലിക്കറ്റ് (ട്രഷ.), അബ്ദുല്ലത്തീഫ് കൊട്ടിയം, സുൽഫിക്കർ ഒറ്റപ്പാലം, തൻവീർ കണ്ണൂർ (വൈ. പ്രസി.), താജുദ്ധീൻ കണ്ണൂർ, ശഫീർ വെള്ളാർക്കാട്, ശിബു കൊല്ലം (ജോ. സെക്ര.), അബ്ദുറഹീം ഫാറൂഖി (ഉപദേശക സമിതി ചെയർമാൻ), അഹമ്മദ് ശജ്മീർ നദ്വി, അബദുൽ റഷീദ് സുല്ലമി (ഉപദേശക സമിതി അംഗങ്ങൾ), സക്കീർ പത്തറ, അബദുറഹ്മാൻ തിരൂർ, പി.പി.എം. അശ്റഫ് കോഴിക്കോട്, അബ്ദുൽ കലാം ആസാദ്, ഷഫീർ വെള്ളാർക്കാട്, ശംസുദ്ദീൻ പെരുമ്പാവൂർ, ശമീം പാലക്കാട് (പ്രവർത്തക സമിതി അംഗങ്ങൾ) എന്നിവരാണ് പുതിയ ഭരണസമിതി. അഹമ്മദ് ശജ്മീർ നദ്വി തെരഞ്ഞെടുപ്പ് നിയന്ത്രിച്ചു. മുൻ സെക്രട്ടറി താജുദ്ദീൻ കണ്ണൂർ കഴിഞ്ഞ കമ്മിറ്റിയുടെ റിപ്പോർട്ട് അവതരിപ്പിച്ചു. അബ്ദുറഹീം ഫാറൂഖി ഉത്ബോദന പ്രസംഗം നടത്തി. ആഷിഖ് കാലിക്കറ്റ് നന്ദി പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.