ജിദ്ദ: സൗദി അറേബ്യയും ഇറാനും ചൈനയും പുറപ്പെടുവിച്ച സംയുക്ത പ്രസ്താവനയെ ഒമാനും ഇറാഖും സ്വാഗതം ചെയ്തു. സൗദി അറേബ്യയും ഇറാനും തമ്മിൽ നയതന്ത്രബന്ധം പുനരാരംഭിക്കുന്നതിനും പരമാവധി രണ്ടു മാസത്തിനുള്ളിൽ എംബസികളും പ്രതിനിധികളും പുനരാരംഭിക്കുന്നതിനും ധാരണയിലെത്തിയതായി പ്രഖ്യാപനമുണ്ടായ തൊട്ടുടനെയാണ് ഒമാനും ഇറാഖും പ്രസ്താവനയെ സ്വാഗതം ചെയ്തത്.
റിയാദും തെഹ്റാനും തമ്മിലുള്ള ബന്ധം പുനരാരംഭിക്കുന്നതിനെ ഇറാഖ് സ്വാഗതം ചെയ്തു. കരാർ രണ്ട് അയൽരാജ്യങ്ങൾ തമ്മിലുള്ള നയതന്ത്ര ബന്ധങ്ങളുടെ ഒരു പുതിയ അധ്യായം തുറക്കുമെന്ന് ഇറാഖ് വിദേശകാര്യ മന്ത്രാലയത്തെ ഉദ്ധരിച്ച് ഇറാഖ് വാർത്ത ഏജൻസി റിപ്പോർട്ട് ചെയ്തു. മുൻ ചർച്ചകൾക്ക് ആതിഥേയത്വം വഹിച്ചതിന് ഒമാൻ, ഇറാഖ് എന്നീ രാജ്യങ്ങളോട് മൂന്ന് രാജ്യങ്ങളും വെള്ളിയാഴ്ച പുറപ്പെടുവിച്ച അവരുടെ പ്രസ്താവനയിൽ നന്ദി പറഞ്ഞിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.