ജിദ്ദ: സൗദിക്കും ഇറാഖിനുമിടയിൽ േവ്യാമ ഗതാഗതം ശക്തിപ്പെടുത്താൻ കരാർ ഒപ്പുവെച്ചു. സിവിൽ ഏവിയേഷൻ അതോറിറ്റി മേധാവി പ്രഫ. അബ്ദുൽ ഹഖീം അൽതമീമിയുടെ സാന്നിധ്യത്തിൽ സൗദി ഗതാഗതാ മന്ത്രി ഡോ. നബീൽ അൽആമുദിയും ഇറാഖ് ഗതാഗത മന്ത്രി ഖാദിം അൽഹമാമിയുമാണ് കരാർ ഒപ്പുവെച്ചത്. ഇരുരാജ്യങ്ങളും പരസ്പരമുള്ള വിമാന സർവീസുകൾ ഇതിനകം ആരംഭിച്ചിട്ടുണ്ട്. കടൽ യാത്ര സഹകരണത്തിനും ധാരണയായി. ദമ്മാം കിങ് അബ്ദുൽ അസീസ് പോർട്ടും ബസ്റ പോർട്ടും ബന്ധിപ്പിച്ചാണ് നാവിക ഗതാഗതം മെച്ചപ്പെടുത്തുന്നത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.