ജുബൈൽ: റോയൽ സൗദി നാവികസേനയുടെയും ജോർഡനിയൻ സ്‌പെഷൽ ഓപറേഷൻ ഫോഴ്‌സിന്റെയും സംയുക്ത നാവികാഭ്യാസത്തിന് തുടക്കമായി. 'അബ്‌ദുല്ല 8' എന്നുപേരിട്ടിരിക്കുന്ന അഭ്യാസത്തിൽ തീവ്രവാദത്തെ ചെറുക്കുന്നതിൽ വൈദഗ്ധ്യം കൈമാറുന്നതിനും സ്ഫോടകവസ്തുക്കളല്ലാത്ത ആയുധങ്ങൾ കൈകാര്യം ചെയ്യുന്നതിനും യൂനിറ്റുകളുടെ കഴിവ് മെച്ചപ്പെടുത്തുകയാണ് ലക്ഷ്യം. കാര്യക്ഷമത ഉയർത്താനും തയാറെടുപ്പ്, ആസൂത്രണം, നടപ്പാക്കൽ ഘട്ടങ്ങളിൽ പ്രവർത്തന ആശയങ്ങൾ ഏകീകരിക്കാനും ലക്ഷ്യമിടുന്നു.
ഇരു രാജ്യങ്ങളും തമ്മിലുള്ള സൈനിക വിപുലീകരണത്തിെൻറ ഭാഗമാണ് അഭ്യാസമെന്ന് വെസ്റ്റേൺ ഫ്ലീറ്റ് കമാൻഡർ റിയർ അഡ്മിറൽ യഹ്യ ബിൻ മുഹമ്മദ് അസീരി വ്യക്തമാക്കി. സംയുക്ത സൈനിക പരിശീലനത്തിലൂടെ ഇരുരാജ്യങ്ങളും തമ്മിലെ ബന്ധം ശക്തിപ്പെടുത്തുന്നതിനും ഏകീകരിക്കുന്നതിനും പ്രത്യേക പദ്ധതികളുണ്ട്. റോയൽ സൗദി നാവികസേന, ജോർഡനിയൻ സ്‌പെഷൽ ഓപറേഷൻ ഫോഴ്‌സ് എന്നിവയിൽ നിന്നുള്ള യൂനിറ്റുകളുടെ യുദ്ധസന്നദ്ധത വികസിപ്പിക്കുന്നതിന് പടിഞ്ഞാറൻ തീരദേശത്തെ ഒരാഴ്ച നീണ്ടുനിൽക്കുന്ന ഈ സൈനിക അഭ്യാസ പരിശീലനത്തിലൂടെ ലക്ഷ്യമിടുന്നതായി അസീരി പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.