റിയാദ്: സൗദി ഭരണാധികാരി സൽമാൻ രാജാവും കിരീടാവകാശി അമീർ മുഹമ്മദ് ബിൻ സൽമാനും ഇന്ത്യക്ക് സ്വാതന്ത്ര്യദിനാശംസകൾ നേർന്നു. 78ാം സ്വാതന്ത്ര്യദിന വാർഷികത്തിൽ ഇന്ത്യൻ രാഷ്ട്രപതി ദ്രൗപതി മുർമുവിന് ഇരുവരും അഭിനന്ദനവും ആശംസ സന്ദേശവും അയച്ചു. രാഷ്ട്രപതിക്ക് അഭിനന്ദനങ്ങളും ശ്രേഷ്ഠതക്കും നല്ല ആരോഗ്യത്തിനും സന്തോഷത്തിനും ആശംസകളും നേർന്നു. ഒപ്പം ഇന്ത്യൻ റിപ്പബ്ലിക്കിലെ ജനങ്ങൾക്കും സർക്കാറിനും കൂടുതൽ പുരോഗതിക്കും സമൃദ്ധിക്കും വേണ്ടി ആത്മാർഥമായ ആശംസകൾ അറിയിക്കുകയും ചെയ്തു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.