ദമ്മാം: കേരളപ്പിറവി ദിനത്തോടനുബന്ധിച്ച് സൗദി മലയാളി സമാജം ദമ്മാം ഘടകം കുട്ടികൾക്കായി പ്രസംഗ-ചിത്രരചന മത്സരങ്ങൾ സംഘടിപ്പിക്കുന്നു. 10 മുതൽ 15 വരെ പ്രായമുള്ള കുട്ടികൾക്കാണ് പെങ്കടുക്കാൻ അവസരം. 'ഞാൻ മലയാളി' എന്നതാണ് പ്രസംഗ മത്സരത്തിന് വിഷയം. മൂന്ന് മിനിറ്റിലധികം നീളാത്ത പ്രസംഗങ്ങൾ പകർത്തി അയക്കുകയാണ് വേണ്ടത്.
'എെൻറ ഗ്രാമം' എന്നതാണ് ചിത്രരചനയുടെ വിഷയം. മത്സര വിജയികൾക്കുള്ള സമ്മാനങ്ങളും മുഴുവൻ മത്സരാർഥികൾക്കുമുള്ള സർട്ടിഫിക്കറ്റുകളും നവംബർ നാലിന് സൗദി മലയാളി സമാജം സംഘടിപ്പിക്കുന്ന കേരളപ്പിറവി ആഘോഷവേദിയിൽ നൽകും. മലയാള ത്തനിമയെയും ഭാഷയെയും സംസ്കരങ്ങളെയും പുതിയ തലമുറയുെട ഹൃദയങ്ങളിലേക്ക് സന്നിവേശിപ്പിക്കുക എന്നതാണ് ഈ പരിപാടികൾകൊണ്ട് ലക്ഷ്യമാക്കുന്നതെന്ന് സംഘാടകർ പറഞ്ഞു.
ഒപ്പം കിഴക്കൻ പ്രവിശ്യയിലെ പ്രധാന സ്കൂളുകളിലെ മുതിർന്ന മലയാളം അധ്യാപകരെ ആദരിക്കും. കേരള നടനം, കവിതാലാപനം, നാടൻപാട്ടുകൾ എന്നിവയും അരങ്ങേറും. എൻട്രികൾ അയക്കേണ്ട അവസാനതീയതി നവംബർ ഒന്ന് ആണ്.
കൂടുതൽ വിവരങ്ങൾക്കും രജിസ്ട്രേഷനും +966 53 623 2357 എന്ന വാട്സ്ആപ് നമ്പറിൽ ബന്ധപ്പെടാം.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.