ജിദ്ദ: ബാത്ത് റൂമിൽ തലയിടിച്ചു വീണ് പരിക്കേറ്റ് ചികിത്സയിലിരുന്ന മലപ്പുറം സ്വദേശി ജിദ്ദയിൽ മരിച്ചു. ഓമാനൂർ തടപ്പറമ്പ് സ്വദേശി മട്ടിൽ പറമ്പിൽ പള്ളിയാളിൽ അഷ്‌റഫ് (43) ആണ് മരിച്ചത്. രണ്ടാഴ്ച മുമ്പാണ് ഇദ്ദേഹം രക്തസമ്മർദ്ദം കൂടിയതിനെ തുടർന്ന് ബാത്ത് റൂമിൽ വീഴുകയും ഗുരുതര പരിക്കേൽക്കുകയും ചെയ്തത്. ഉടൻ സുഹൃത്തുക്കൾ സ്വകാര്യ ആശുപത്രിയിൽ എത്തിക്കുകയും അബോധാവസ്ഥയിൽ തീവ്രപരിചരണ വിഭാഗത്തിൽ ചികിത്സയിലായിരിക്കെയുമാണ് ഇദ്ദേഹം തിങ്കളാഴ്ച മരിച്ചത്. മിനിമാർക്കറ്റിൽ ജീവനക്കാരനായിരുന്നു. ചില നിയമ തടസങ്ങൾ കാരണം ഇദ്ദേഹത്തിന് ഏഴ് വർഷമായി നാട്ടിൽ പോവാൻ സാധിച്ചിരുന്നില്ല. ഭാര്യ: ഹഫ്സത്ത്. നിയമനടപടികൾ പൂർത്തിയാക്കി മൃതദേഹം ജിദ്ദയിൽ ഖബറടക്കും.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.