ദമ്മാം: ദേശീയ ടീമുകൾക്കായി അന്താരാഷ്ട്ര അസോസിയേഷൻ ഓഫ് അത്ലറ്റിക്സ് ഫെഡറേഷൻ സംഘടിപ്പിക്കുന്ന അന്താരാഷ്ട്ര ഹാഫ് മാരത്തൺ മത്സരം സൗദിയിൽ ആദ്യമായി അരങ്ങേറി. അൽഖോബാറിലെ കോർണിഷിലാണ് വ്യത്യസ്ത വിഭാഗത്തിലുള്ളവരെ ഉൾപ്പെടുത്തി കഴിഞ്ഞദിവസം ഹാഫ് മാരത്തൺ സഘടിപ്പിച്ചത്.
15ലധികം രാജ്യങ്ങളിൽനിന്നുള്ള 494 ആളുകൾ മത്സരത്തിൽ പെങ്കടുത്തു. കെനിയൻ വംശജരാണ് ആദ്യ മൂന്ന് സ്ഥാനങ്ങളും കരസ്ഥമാക്കിയത്.
മൂന്നു വിഭാഗങ്ങളിലായാണ് മത്സരം. 21.1കിലോമീറ്റർ ആണ് മാരത്തൺ ഔദ്യോഗിക മത്സരം. സ്ത്രീകൾക്ക് എട്ട് കിലോമീറ്റർ ആണ് മത്സരദൂരം. ശാരീരിക വൈകല്യം ഉള്ളവർക്ക് മൂന്നു കിലോമീറ്റർ. സ്ത്രീകളും വിൽചെയറിൽ ജീവിതം തള്ളി നീക്കുന്നവരുമുൾപ്പെടെ നിരവധിപേർ പങ്കെടുത്തു. വീൽചെയർ ഉരുട്ടിപ്പോകുന്നവരും പ്രായമായവരുടേയുമൊക്കെ ശ്രമങ്ങൾ വലിയ ൈകടിയോടെയാണ് കാണികൾ പ്രോത്സാഹിപ്പിച്ചത്. 10000 റിയാലാണ് ഒന്നാ സമ്മാനം, 7000 റിയാൽ രണ്ടാം സ്ഥാനത്ത് എത്തിയവർക്കും 5000 റിയാൽ മൂന്നാം സ്ഥാനത്ത് എത്തിയവർക്കും ലഭിച്ചു. സ്ത്രീകൾക്ക് 8000 റിയാൽ 6000, 4000 എന്നിങ്ങനെയായിരുന്നു സമ്മാനത്തുക. ഏഴ് മലയാളികൾ ഉൾപ്പെടെ 11ഓളം ഇന്ത്യക്കാർ മാരത്തണിൽ പങ്കാളികളായി.
തൃശൂർ സ്വദേശിനിയും മാരത്തണിൽ പങ്കെടുത്തു. ഭർത്താവിനൊപ്പമാണ് ഇവർ മത്സരത്തിനെത്തിയത്.
അന്തരീക്ഷം, പങ്കാളിത്തം എന്നിവയെ അടിസ്ഥാനമാക്കിയാണ് മത്സരം നടത്താനുള്ള സ്ഥലം തെരഞ്ഞെടുക്കുന്നത്. അന്താരാഷ്ട്ര അത്ലറ്റിക് ഫെഡറേഷൻ ഇനിമുതൽ എല്ലാവർഷവും അൽ-ഖോബാർ ഹാഫ് മാരത്തൺ സംഘടിപ്പിക്കും. കായിക മേഖലയെ പിന്തുണക്കുകയും പ്രോത്സാഹിപ്പിക്കുകയും ചെയ്യുക എന്നതാണ് ലക്ഷ്യം.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.