വാണിജ്യനിക്ഷേപം ഉത്തേജിപ്പിക്കാനും ആഭ്യന്തര ഉൽപാദനം കൂട്ടാനുമായി –സൗദി വ്യവസായ മന്ത്രാലയം

ജി​ദ്ദ: വ്യ​വ​സാ​യ മ​ന്ത്രാ​ല​യം പു​നഃ​സം​ഘ​ടി​പ്പി​ക്കു​ക​യും ധാ​തു​വി​ഭ​വ​ശേ​ഷി വ​കു​പ്പി​നെ കൂ​ട്ടി​ച്ചേ​ർ​ക്കു​ക​യും ചെ​യ്​​ത്​ ഒ​രു വ​ർ​ഷ​ത്തി​നു​ള്ളി​ൽ​ത​ന്നെ വ്യ​വ​സാ​യി​ക, ഖ​ന​ന മേ​ഖ​ല​യു​ടെ വ​ള​ർ​ച്ച​ക്ക്​ ആ​വ​ശ്യ​മാ​യ നി​യ​മ​നി​ർ​മാ​ണ​ങ്ങ​ളും ച​ട്ട​ങ്ങ​ളും നി​ർ​മി​ക്കു​ന്ന​തി​നും വാ​ണി​ജ്യ​നി​ക്ഷേ​പം ഉ​ത്തേ​ജി​പ്പി​ക്കു​ന്ന​തി​നും ക​ഴി​ഞ്ഞ​താ​യി വ​കു​പ്പ്​ മ​ന്ത്രി ബ​ന്ദ​ർ ബി​ൻ ഇ​ബ്രാ​ഹിം അ​ൽ​ഖു​റൈ​ഫ്​ പ​റ​ഞ്ഞു. വ്യ​വ​സാ​യ, ധാ​തു​വി​ഭ​വ​ശേ​ഷി നി​ക്ഷേ​പ​ങ്ങ​ൾ നേ​രി​ടു​ന്ന ത​ട​സ്സ​ങ്ങ​ൾ നീ​ക്കം​ചെ​യ്യാ​ൻ ക​ഴി​ഞ്ഞു. ന​ട​പ​ടി​ക്ര​മ​ങ്ങ​ൾ സു​താ​ര്യ​വും ല​ളി​ത​വു​മാ​ക്കി​യ​തോ​ടെ പു​തി​യ നി​ക്ഷേ​പ​ങ്ങ​ൾ ആ​ക​ർ​ഷി​ക്കാ​നും ക​ഴി​ഞ്ഞു. സൗ​ദി ഉ​ൽ​പ​ന്ന​ങ്ങ​ൾ​ക്ക്​ ഡി​മാ​ൻ​ഡ്​​ കൂ​ടി​വ​രു​ക​യാ​ണ്. വി​പ​ണി​യി​ൽ ല​ഭ്യ​ത​യും കൂ​ടു​ത​ലാ​ണ്. 'മെ​യ്​​ഡ്​ ഇ​ൻ സൗ​ദി' എ​ന്ന പ്രോ​ഗ്രാ​മി​െൻറ ആ​രം​ഭം ദേ​ശീ​യ ഉ​ൽ​പ​ന്ന​ങ്ങ​ളു​ടെ വി​ൽ​പ​ന​ശേ​ഷി വ​ർ​ധി​പ്പി​ക്കു​ക ല​ക്ഷ്യ​മി​ട്ടാ​ണ്.

സൗ​ദി ഉ​ൽ​പ​ന്ന​ങ്ങ​ൾ ഉ​യ​ർ​ന്ന നി​ല​വാ​ര​മു​ള്ള​തും ഗു​ണ​മേ​ന്മ പു​ല​ർ​ത്തു​ന്ന​തു​മാ​ണ്. ആ​ഭ്യ​ന്ത​ര ഉ​ൽ​പാ​ദ​നം കൂ​ട്ടു​ന്ന​ത്​ സാ​മ്പ​ത്തി​ക വ​ള​ർ​ച്ച​യി​ൽ വ​ലി​യ സ്വാ​ധീ​നം ചെ​ലു​ത്തും. വി​ദേ​ശ രാ​ജ്യ​ങ്ങ​ളി​ലേ​ക്ക്​ ക​യ​റ്റി​യ​യ​ക്കാ​നും ദേ​ശീ​യ അ​ന്ത​ർ​ദേ​ശീ​യ വി​പ​ണി​ക​ളി​ൽ സൗ​ദി ഉ​ൽ​പ​ന്ന​ങ്ങ​ളു​ടെ സാ​ന്നി​ധ്യ​മു​ണ്ടാ​ക്കാ​നും സ​ഹാ​യി​ക്കും. ക​ഴി​ഞ്ഞ വ​ർ​ഷം മ​ന്ത്രാ​ല​യം ആ​രം​ഭി​ച്ച​തു മു​ത​ൽ വ്യ​വ​സാ​യ മേ​ഖ​ല​യെ ശാ​ക്തീ​ക​രി​ക്കു​ന്ന​തി​നും ദേ​ശീ​യ ഫാ​ക്​​ട​റി​ക​ളും നി​ക്ഷേ​പ​ക​രും നേ​രി​ടു​ന്ന വെ​ല്ലു​വി​ളി​ക​ൾ കൈ​കാ​ര്യം ചെ​യ്യു​ന്ന​തി​നും​ നി​ര​വ​ധി നി​യ​ന്ത്ര​ണ​ങ്ങ​ളും നി​യ​മ​നി​ർ​മാ​ണ​ങ്ങ​ളും പ്ര​ഖ്യാ​പി​ച്ചി​ട്ടു​ണ്ട്. കോ​വി​ഡ്​​കാ​ല​ത്ത്​ പ​ര​മാ​വ​ധി സൗ​ക​ര്യ​ങ്ങ​ൾ പ്ര​യോ​ജ​ന​പ്പെ​ടു​ത്തി പ്ര​തി​സ​ന്ധി​ക​ളെ നേ​രി​ടാ​നു​ള്ള ക​ഴി​വ്​ രാ​ജ്യ​ത്തെ വ്യ​വ​സാ​യി​ക മേ​ഖ​ല തെ​ളി​യി​ച്ചി​ട്ടു​ണ്ടെ​ന്ന്​ മ​ന്ത്രി ഉൗ​ന്നി​പ്പ​റ​ഞ്ഞു.

അ​ടി​സ്ഥാ​ന ആ​വ​ശ്യ​ങ്ങ​ൾ പ്ര​ത്യേ​കി​ച്ച്​ ഭ​ക്ഷ​ണ, മെ​ഡി​ക്ക​ൽ വ​സ്​​തു​ക്ക​ളി​ൽ ഒ​രു കു​റ​വു​മി​ല്ലാ​തെ ഉ​പ​ഭോ​ക്താ​ക്ക​ളു​ടെ ആ​വ​ശ്യ​ങ്ങ​ൾ പൂ​ർ​ണ​മാ​യും നി​റ​വേ​റ്റാ​ൻ ക​ഴി​ഞ്ഞു. സാ​ഹ​ച​ര്യ​ങ്ങ​ൾ വി​ല​യി​രു​ത്തി വ്യ​വ​സാ​യ മേ​ഖ​ല​യെ വി​ക​സി​പ്പി​ക്കു​ന്ന​തി​നും പ​രി​ഹാ​ര​ങ്ങ​ൾ ക​ണ്ടെ​ത്തു​ന്ന​തി​നും വ്യ​വ​സാ​യ മ​ന്ത്രാ​ല​യം ഇ​നി​യും പ്ര​വ​ർ​ത്തി​ക്കും. ഗ​വ​ൺ​മെൻറി​െൻറ ​േപ്രാ​ത്സാ​ഹ​ന സം​ഭ​ര​ങ്ങ​ൾ വ്യ​വ​സാ​യ മേ​ഖ​ല​യി​ലെ പ്ര​തി​സ​ന്ധി​ക​ളും പ്ര​യാ​സ​ങ്ങ​ളും കു​റ​ക്കാ​ൻ സ​ഹാ​യി​ച്ചി​ട്ടു​ണ്ട്. ഡി​ജി​റ്റ​ൽ പ​രി​വ​ർ​ത്ത​നം ന​ട​പ​ടി​ക്ര​മ​ങ്ങ​ൾ സു​ഗ​മ​മാ​ക്കു​ന്ന​തി​നും ഫാ​ക്​​ട​റി​ക​ളു​ടെ പ്ര​വ​ർ​ത്ത​ന​ങ്ങ​ൾ ആ​വ​ശ്യാ​നു​സാ​ര​ണം നി​ർ​വ​ഹി​ക്കാ​ൻ സ​ഹാ​യി​ച്ച​താ​യും മ​ന്ത്രി പ​റ​ഞ്ഞു.

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.