ജിദ്ദ: സൗദിയിൽ മന്ത്രി, വകുപ്പ് മേധാവി തലപ്പത്ത് അഴിച്ചുപണി. വെള്ളിയാഴ്ച വൈകുന്നേരമാണ് സൗദി ഭരണാധികാരി സൽമാൻ രാജാവ് രാജകീയ ഉത്തരവുകൾ മുഖേനയാണ് തീരുമാനം അറിയിച്ചത്. ഹജ്ജ്- ഉംറ മന്ത്രിയുടെ ചുമതല ഡോ. അസ്വാം ബിൻ സഅ്ദ് ബിൻ സഇൗദിന് നൽകി.
ഡോ. മുഹമ്മദ് ബിൻ സാലിഹ് ബിന്ദനെ ഒഴിവാക്കിയാണ് ഡോ. അസ്വാമിനെ നിയമിച്ചത്. നിലവിലെ സ്റ്റേറ്റ് മന്ത്രി, മന്ത്രിസഭാംഗം കൂടിയാണ് അദ്ദേഹം. 2016 മുതൽ 2017 വരെ സിവിൽ സർവിസ് മന്ത്രിയുടെ ചുമതല വഹിച്ചിട്ടുണ്ട്. 2015ൽ ഭവനമന്ത്രിയായിരുന്നു.
സിവിൽ ഏവിയേഷൻ അതോറിറ്റി ചെയർമാൻ സ്ഥാനത്തു നിന്ന് അബ്ദുൽ ഹാദി ബിൻ അഹമ്മദ് അൽ മൻസൂരി മാറ്റി. പുതിയ ചെയർമാനായി മന്ത്രി പദവിയിൽ അബ്ദുൽ അസീസ് ബിൻ അബ്ദുല്ല അൽദുയിലേജിനെ നിയമിച്ചു. അബ്ദുൽ ഹാദി ബിൻ അഹമ്മദ് അൽ മൻസൂരിയെ വിദേശകാര്യ എക്സിക്യൂട്ടിവ് കാര്യ അസിസ്റ്റൻറ് മന്ത്രി പദവിയിൽ നിയമിച്ചു.
സുപ്രീം അഡ്മിനിസ്ട്രേറ്റിവ് കോടതി മേധാവിയായിരുന്ന ശൈഖ് ഇബ്രാഹിം ബിൻ സുലൈമാൻ അൽറഷീദിെൻറ സേവനം അവസാനിപ്പിച്ചു. പകരം ശൈഖ് അലി ബിൻ സുലൈമാൻ ബിൻ അലി അൽസഅ്വിയെ തൽസ്ഥാനത്ത് മന്ത്രി പദവിയിൽ നിയമിച്ചു.
അബ്ദുൽ അസീസ് ബിൻ അബ്ദുറഹ്മാൻ അൽഅരീഫിയെ അസിസ്റ്റൻറ് ഗതാഗത മന്ത്രിയായി എക്സലൻസ് പദവിയിൽ നിയമിച്ചു. മുഹമ്മദ് ബിൻ തുലയ്ലിഅ് അൽസലമിയെ മാനവ വിഭവശേഷി, സാമൂഹിക വികസന അസിസ്റ്റൻറ് മന്ത്രി പദവിയിൽനിന്ന് ഒഴിവാക്കി. മാഹിർ ബിൻ അബ്ദുറഹ്മാൻ അൽഖാസിമിയെ മാനവവിഭവശേഷി സാമൂഹിക വികസന സിവിൽ സർവിസസ് കാര്യ സഹമന്ത്രിയായി എക്സലൻസ് പദവിയിൽ നിയമിച്ചു. മന്ത്രിസഭ ജനറൽ സെക്രേട്ടറിയറ്റ് ഉപദേശകനായി ഡോ. സമീർ ബിൻ അബ്ദുൽ അസീസ് ബിൻ മുഹമ്മദിനെ എക്സലൻസ് പദവിയിൽ നിയോഗിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.