ജിദ്ദ: സൗദി മന്ത്രി സഭയിൽ വൻ അഴിച്ചുപണി. വിദേശ കാര്യമന്ത്രി ആദിൽ ജുബൈറിനെ കൂടാതെ ഒരു മന്ത്രി തസ്തിക കൂടി വകുപ് പിൽ നിലവിൽ വന്നു. അൽ സൗദ് കുടുംബാംഗം ഇബ്രാഹീം അൽ അസ്സാഫ് ആണ് പുതിയ വിദേശമന്ത്രി. ടൂറിസം മേധാവിക്കും സ്ഥാനമാറ്റ മുണ്ട്. ഇൗമാൻ ബിന്ദ് ഹിബാസ് അൽ മുതൈരിയാണ് വാണിജ്യനിക്ഷേപ സഹമന്ത്രി. കാബിനറ്റിലെ രണ്ടാമത്തെ വനിതാ മന്ത്രിയാണിവർ.
തുർക്കി ശബാനയാണ് പുതിയ ഇൻഫർമേഷൻ മന്ത്രി . അമീർ അബ്ദുല്ല ബിൻ ബന്ദറിനെ നാഷനൽ ഗാർഡ് മന്ത്രിയായി നിയമിച്ചു.
ടൂറിസം മേധാവിയായിരുന്ന അമീർ സുൽത്താൻ ബിൻ സൽമാൻ ബഹിരാകാശ അതോറിറ്റി മേധാവിയാവും. മന്ത്രി പദവിക്ക് തുല്യമാണിത്. അമീർ തുർക്കി ബിൻ തലാൽ അസീർ മേഖല ഗവർണർ ആവും. അമീർ ബദർ ബിൻ സുൽത്താൻ അൽ ജൗഫ് മേഖല ഗവർണറാവും. അഹ്‌മദ് ഖത്തീബ് ആണ് പുതിയ ടൂറിസം അതോറിറ്റി മേധാവി.
തുർക്കി ആൽ ഷെയ്ഖ് വിനോദ അതോറിറ്റി മേധവിയായി. അമീർ അബ്ദുൽ അസീസ് ബിൻ തുർക്കിയാണ് സ്പോർട്സ് അതോറിറ്റി മേധാവി. ഇൗ വർഷം തന്നെയാണ് രാജകൽപനയിലൂടെ ഡോ. സമദർ ബിൻത് യൂസഫ് അൽ റുമ്മാഹിനെ തൊഴിൽ സഹമന്ത്രിയായി നിയമിച്ചത്. സൗദി ചരിത്രത്തിൽ രണ്ടാമത്തെ വനിതാമന്ത്രിയായിരുന്നു ഇവർ. ഇന്നലെ നടന്ന അഴിച്ചുപണിയിലും വനിതക്ക് സ്ഥാനം ലഭിച്ചത് ശ്രദ്ധേയമായിരിക്കയാണ്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.