സഫ മക്ക ഹാളിൽ ദേശീയദിനത്തോട് അനുബന്ധിച്ച് നടന്ന ആഘോഷപരിപാടികളുടെ ഭാഗമായി ഡോക്ടർമാരും മാനേജ്‌മെൻറ്​ പ്രതിനിധികളും ചേർന്ന് കേക്ക് മുറിക്കുന്നു

സൗദി ദേശീയ ദിനാഘോഷം: സഫ മക്ക മെഡിക്കൽ സെൻറർ ‘അറബ് കഫെ’ സംഘടിപ്പിച്ചു

റിയാദ്: സൗദി അറേബ്യയുടെ 93-ാം ദേശീയദിനത്തോട് അനുബന്ധിച്ച് സഫ മക്ക മെഡിക്കൽ സെൻറർ ‘അറബ് കഫെ’ എന്ന ശീർഷകത്തിൽ ആഘോഷപരിപാടികൾ സംഘടിപ്പിച്ചു. രാജ്യത്തി​െൻറ ചരിത്രവും പൈതൃകവും അഭിവൃദ്ധിയും വിളിച്ചറിയിക്കുന്ന അറബ് കവിതകളും ഗാനങ്ങളും കുട്ടികളുടെ കലാവിരുന്നുകളുമാണ് അറബ് കഫെയിൽ കാഴ്ച്ചക്കാർക്കായി ഒരുങ്ങിയത്. പ്രശസ്ത സൗദി ഗായകരായ മുഹമ്മദ് അൽ അംരി, മിസ്ഫർ അൽ ഖഹ്താനി എന്നിവർ നേതൃത്വം നൽകുന്ന ‘വതർ നജദ്’ ബാൻഡാണ് പരിപാടികൾ അവതരിപ്പിച്ചത്.

അറബ് കലാകാരന്മാർ അവതരിപ്പിച്ച പരിപാടി

സഫ മക്ക മെഡിക്കൽ സെൻററിലെ വിദേശികളും സ്വദേശികളുമായ കലാകാരന്മാരും പരിപാടിയിൽ പങ്കെടുത്തു. 93-ാമത് ദേശീയദിനം ആഘോഷിക്കുമ്പോൾ ഈ രാജ്യം വ്യത്യസ്ത മേഖലകളിൽ അഭിമാനകരമായ നേട്ടം കൈവരിച്ചതായും ദീർഘവീക്ഷണമുള്ള നേതൃത്വത്തി​െൻറ നിശ്ചയദാർഢ്യമാണ് അടിമുടിയുള്ള സൗദി അറേബ്യയുടെ മാറ്റം സാധ്യമാക്കിയതെന്നും പരിപാടി ഉദ്​ഘാടനം ചെയ്​ത ക്ലിനിക് അഡ്മിനിസ്ട്രേഷൻ മാനേജർ ഫഹദ് അൽ ഒനൈസി പറഞ്ഞു.

മാനേജ്‌മെൻറ്​ പ്രതിനിധികളും ജീവനക്കാരും സന്ദർശകരും ഒന്നിച്ച് കേക്ക് മുറിച്ചും മധുരം പങ്കിട്ടും ആഘോഷത്തിന് പൊലിമയേറ്റി. മുഹമ്മദ് അൽ നഹ്ദി, ഹയ അബ്​ദുൽ അസീസ് അൽ ബഷരി, ഹിബ അൽ സയീദ്, മനാൽ അഹ്​മദ്, ഹേല അബ്​ദുറഹ്​മാൻ, മറം അൽ ഷഹ്റാനി, ഹനാൻ മുബാറക്, നൂറ നാസർ, റീം ഹാമിദ്, ബഷായിർ, ഡോ. ജോയ്, ഡോ. അനിൽ കുമാർ, ഡോ. ഷാജി, ഡോ. ഹൈദർ, ഡോ. ഗുലാം, ഡോ. മുഹമ്മദ് എന്നിവർ ചടങ്ങിന് നേതൃത്വം നൽകി.

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.