ജിദ്ദ: ദേശീയ വികസന ഫണ്ട് സമ്പദ്വ്യവസ്ഥയിൽ 2030 ഓടെ 570 ശതകോടി റിയാൽ (152 ബില്യൺ ഡോളർ) നിക്ഷേപിക്കുമെന്ന് കിരീടാവകാശിയും ദേശീയ വികസന ഫണ്ട് ഡയറക്ടർ ബോർഡ് ചെയർമാനുമായ അമീർ മുഹമ്മദ് ബിൻ സൽമാൻ. ഫണ്ട് ഡയറക്ടർ ബോർഡ് യോഗത്തിൽ തന്ത്രപ്രധാന പ്രവർത്തനങ്ങളുടെ പ്രഖ്യാപനം നിർവഹിക്കുകയായിരുന്നു അദ്ദേഹം.
എണ്ണയിതര ജി.ഡി.പിയുടെ വിഹിതം 605 ശതകോടി റിയാലായി വർധിപ്പിക്കും. ദേശീയ വികസന ഫണ്ടിന് കീഴിലെ ഫണ്ടുകളിലൂടെയും വികസന ബാങ്കുകളിലൂടെയും 2030ഓടെ ജി.ഡി.പിയിൽ സ്വകാര്യമേഖലയുടെ പങ്കാളിത്തം മൂന്നിരട്ടിയായി വർധിപ്പിക്കും. ഫണ്ടിനെ വിഷൻ 2030 ലക്ഷ്യങ്ങൾ കൈവരിക്കുന്നതിന് സഹായിക്കുന്ന സംയോജിത ദേശീയ ധനകാര്യ സ്ഥാപനമായി രൂപാന്തരപ്പെടുത്തി എല്ലാ സാമ്പത്തിക മേഖലകളുടെയും സുസ്ഥിര വികസന ലക്ഷ്യങ്ങളെ പിന്തുണക്കാൻ പ്രാപ്തമാക്കുക എന്നതാണ് ദേശീയ വികസന ഫണ്ടിന്റെ തന്ത്രപ്രധാന പ്രവർത്തനം.
വികസന ഫണ്ടുകൾക്കും ബാങ്കുകൾക്കുമായി സാമ്പത്തിക ലാഭം ഉറപ്പാക്കി രാജ്യത്തിന്റെ വികസന ലക്ഷ്യങ്ങൾ സജീവമാക്കുന്നതിൽ കേന്ദ്രീകരിച്ചായിരിക്കും പ്രവർത്തിക്കുക. സാമ്പത്തിക വികസന കാര്യത്തിൽ ഫണ്ടിന്റെ പങ്ക് വർധിപ്പിക്കുന്നതിന് സ്വകാര്യ മേഖലയെ പ്രാപ്തമാക്കുക, പ്രകടനവും സുതാര്യതയും മെച്ചപ്പെടുത്തുന്നതും കാര്യക്ഷമതയും ഫലപ്രാപ്തിയും വർധിപ്പിക്കുന്നതുമായ സംരംഭങ്ങൾ സജീവമാക്കുക, ഫണ്ടിന്റെ അഭിലാഷങ്ങളും ലക്ഷ്യങ്ങളും കൈവരിക്കുന്നതിന് ആവശ്യമായ ആന്തരികമായ കഴിവുകൾ വികസിപ്പിക്കുക എന്നിവ തന്ത്രങ്ങളിലുൾപ്പെടുമെന്നും കിരീടാവകാശി പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.