ജിദ്ദ: നിർബന്ധിത തൊഴിലെടുപ്പിക്കലും ഭിക്ഷാടനവും മനുഷ്യക്കടത്തുമായി ബന്ധപ്പെട്ട കുറ്റകൃത്യങ്ങളാണെന്നും പരമാവധി 10 വർഷം തടവ് അല്ലെങ്കിൽ 10 ലക്ഷം റിയാൽ പിഴയോ അല്ലെങ്കിൽ രണ്ടുംകൂടിയോ ശിക്ഷ ലഭിക്കുമെന്നും സൗദി അറേബ്യൻ പബ്ലിക് പ്രോസിക്യൂഷൻ അറിയിച്ചു.മനുഷ്യക്കടത്ത് സംബന്ധിച്ച കുറ്റകൃത്യങ്ങളെ ചെറുക്കുന്നതിനുള്ള നിയമത്തിലെ ആർട്ടിക്കിൾ രണ്ട്, മൂന്ന് പ്രകാരമായിരിക്കും ശിക്ഷയെന്നും സൗദി പ്രസ് ഏജൻസി അറിയിച്ചു.
മനുഷ്യാവകാശങ്ങൾ സംരക്ഷിക്കുന്നതിനുള്ള ശരീഅത്ത് നിയമത്തിെൻറ അടിസ്ഥാന തത്ത്വങ്ങൾക്ക് അനുസൃതമായാണ് ശിക്ഷയെന്ന് പബ്ലിക് പ്രോസിക്യൂഷൻ സ്ഥിരീകരിച്ചു.ഉന്നതവും ശ്രേഷ്ഠവുമായ ലക്ഷ്യം കൈവരിക്കുന്നതിന് രാജ്യം അതിെൻറ എല്ലാ മാനുഷികവും ഭൗതികവുമായ കഴിവുകൾ ഉപയോഗപ്പെടുത്തുന്നുവെന്ന് പ്രസ്താവനയിൽ പറയുന്നു. വിദേശികളുടെയും തൊഴിലാളികളുടെയും അവകാശങ്ങളും കടമകളും നിയന്ത്രിക്കുന്ന നിയമനിർമാണങ്ങൾ നടപ്പാക്കുക, മനുഷ്യക്കടത്ത് എന്ന കുറ്റകൃത്യത്തിന് ഇരയാകുന്നതിൽ നിന്ന് ഏതെങ്കിലും വ്യക്തിയുടെ സംരക്ഷണം ഉറപ്പാക്കുന്ന ശിക്ഷാനടപടികൾ നിർണയിക്കുകയും നടപ്പാക്കുകയും ചെയ്യുക, കുറ്റകൃത്യങ്ങളെ ചെറുക്കുന്നതിനുള്ള സംവിധാനം നടപ്പാക്കുക തുടങ്ങിയ കാര്യങ്ങളാണ് ഇക്കാര്യത്തിൽ രാജ്യം സ്വീകരിച്ച നടപടികൾ. മനുഷ്യക്കടത്തുമായി ബന്ധപ്പെട്ട കുറ്റകൃത്യങ്ങൾക്ക് ഇരയാകുന്നവരുടെ അവകാശങ്ങൾ സംരക്ഷിക്കാൻ ശ്രമിക്കുന്നതായും പബ്ലിക് പ്രോസിക്യൂഷൻ വിശദീകരിച്ചു.0
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.