ജിദ്ദ: സൗദിയിലെ വിവിധ പ്രവിശ്യകളിലെ തൃശൂർ ജില്ലക്കാരായ തളിക്കുളം മഹല്ല് നിവാസികൾ അടങ്ങുന്ന അഖില സൗദി തളിക്കുളം മഹല്ല് കൂട്ടായ്മ നിലവിൽ വന്നു. നാട്ടിലേക്ക് മടങ്ങുന്ന മഹല്ല് നിവാസികളായ പ്രവാസികളുടെ പുനരധിവാസ പ്രവർത്തനങ്ങൾ, മഹല്ലിലെ നിർധനരായ വിദ്യാർഥികൾക്കുള്ള പഠനസഹായങ്ങൾ തുടങ്ങി വ്യത്യസ്ത ക്ഷേമ പദ്ധതികളാണ് കൂട്ടായ്മകൊണ്ട് ലക്ഷ്യം വെക്കുന്നതെന്ന് ഭാരവാഹികൾ അറിയിച്ചു.
ഭാരവാഹികളായി അബ്ദുൽ സത്താർ മക്ക (മുഖ്യ രക്ഷാധികാരി), അഡ്വ. മുഹമ്മദ് ഇസ്മാഇൗൽ ദമ്മാം (പ്രസി), അബ്ദുൽ അസീസ് ജിദ്ദ (വൈ. പ്രസി), മുഹമ്മദ് ആരിഫ് റിയാദ് (ജന. സെക്ര), മുഹമ്മദ് ഹനീഫ റിയാദ് (സെക്ര), ഷജീർ കല്ലിപ്പറമ്പിൽ ദമ്മാം (ട്രഷ), ആദിൽ അബ്ദുൽ നാസർ ജിസാൻ (മീഡിയ) എന്നിവരെ തിരഞ്ഞെടുത്തു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.