ജുബൈൽ: സൗദി അറേബ്യയിലെ എണ്ണ ഇതര കയറ്റുമതി 2021 ആദ്യപാദത്തിൽ 23.1 ശതമാനവും ഇറക്കുമതി നാലു ശതമാനവുമായി ഉയർന്നു. 2020 ഒന്നാം പാദത്തിലെ 48.7 ബില്യൻ റിയാലിൽ നിന്ന് 59.9 ബില്യൻ ആയി ഉയർന്നുവെന്ന് ജനറൽ അതോറിറ്റി ഫോർ സ്റ്റാറ്റിസ്റ്റിക്സ് (ഗസ്റ്റാറ്റ്) വ്യക്തമാക്കി.
2020ലെ ഒന്നാം പാദവുമായി താരതമ്യം ചെയ്യുമ്പോൾ 2021ൽ കയറ്റുമതി 10.8 ശതമാനം വർധിച്ചു.അതേസമയം, രാജ്യേത്തക്കുള്ള ഇറക്കുമതി നാലു ശതമാനം വർധിച്ച് 137.7 ബില്യൻ ഡോളറിലെത്തി. ഇത് 74.7 ബില്യൻ വ്യാപാരമിച്ചം നൽകി.
2021ലെ ഒന്നാം പാദത്തിൽ ചൈനയിലേക്കുള്ള കയറ്റുമതി 38.9 ബില്യൻ ഡോളറാണ്. സൗദി അറേബ്യയുടെ കയറ്റുമതിയുടെ പ്രധാന ലക്ഷ്യസ്ഥാനമായി ചൈന മാറി. ജപ്പാനും ഇന്ത്യയും യഥാക്രമം 42.4 ബില്യൻ, 19.4 ബില്യൻ റിയാലുമാണ്. ദക്ഷിണ കൊറിയ, യു.എ.ഇ എന്നിവയാണ് മികച്ച അഞ്ചു കയറ്റുമതി രാജ്യങ്ങളിൽ ഉൾപ്പെട്ടവ. ഈ അഞ്ചു രാജ്യങ്ങളിലേക്കുള്ള സൗദിയുടെ കയറ്റുമതി 110.2 ബില്യൻ ഡോളറാണ്. മൊത്തം കയറ്റുമതിയുടെ 51.9 ശതമാനം.
2021ൽ ചൈനയിൽനിന്നുള്ള ഇറക്കുമതി 28.5 ബില്യൻ ഡോളറായിരുന്നു. അമേരിക്കയും യു.എ.ഇയും യഥാക്രമം 15.9 ബില്യൻ റിയാൽ, 12.4 ബില്യൻ റിയാൽ ചരക്കുകൾ രാജ്യത്തേക്ക് ഇറക്കുമതി ചെയ്തു. ഇന്ത്യ, ജർമനി എന്നിവയാണ് ഇറക്കുമതിയിൽ ആദ്യ അഞ്ചു രാജ്യങ്ങളിൽ എത്തിയിരിക്കുന്നത്. ഈ അഞ്ച് രാജ്യങ്ങളിൽനിന്നുള്ള സൗദി അറേബ്യയുടെ ഇറക്കുമതി 670.9 ബില്യൻ ഡോളറാണ്. മൊത്തം ഇറക്കുമതിയുടെ 51.5 ശതമാനം.
2021ലെ ഒന്നാം ക്വാർട്ടറിൽ ജിദ്ദ ഇസ്ലാമിക് സീ പോർട്ടിൽനിന്ന് 39.7 ബില്യൻ റിയാൽ ഇറക്കുമതി (മൊത്തം ഇറക്കുമതിയുടെ 28.9 ശതമാനം), കിങ് അബ്ദുൽ അസീസ് തുറമുഖം (18.3 ശതമാനം), കിങ് ഖാലിദ് അന്താരാഷ്ട്ര വിമാനത്താവളം (12.8 ശതമാനം), ബത്ത്ഹ (7.0 ശതമാനം), കിങ് ഫഹദ് വിമാനത്താവളം (6.9 ശതമാനം) എന്നിവയാണ് ഇറക്കുമതിക്കുള്ള മറ്റു പ്രധാന തുറമുഖങ്ങൾ. രാജ്യത്തിെൻറ മൊത്തം ചരക്ക് ഇറക്കുമതിയുടെ 73.8 ശതമാനം ഈ അഞ്ച് തുറമുഖങ്ങളും ചേർന്നാണ്.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.