ദമ്മാം: കൊറോണ വൈറസിനെതിരായ ആദ്യത്തെ സൗദി വാക്സിൻ നിർമിക്കാനുള്ള ശ്രമം വിജയത്തിൽ. ഇത് സംബന്ധിച്ച ഗവേഷണ പഠനങ്ങൾ ദമ്മാമിലെ ഇമാം അബ് ദുറഹ്മാൻ ബിൻ ഫൈസൽ യൂനിവേഴ്സിറ്റി വിജയകരമായി പൂർത്തിയാക്കി. വാക്സിൻ ഗവേഷണത്തിനായി ക്ലിനിക്കൽ പരീക്ഷണങ്ങൾ ആരംഭിക്കുന്നതിനുള്ള അനുമതിക്കായി ഡോ. ഇമാൻ അൽമൻസീറിെൻറ നേതൃത്വത്തിലുള്ള സംഘം ഇൻസ്റ്റിറ്റ്യൂട്ട് ഫോർ റിസർച്ച് ആൻഡ് മെഡിക്കൽ കൺസൾട്ടേഷെൻറ (ഐ.ആർ.എം.സി) അന്തിമാനുമതിക്കായി കാത്തിരിക്കുകയാണ്.
ഡി.എൻ.എ സാങ്കേതികവിദ്യ ഉപയോഗിച്ചാണ് വാക്സിൻ വികസിപ്പിച്ചെടുത്തിരിക്കുന്നത്. ഇതിന് ഹ്യൂമറൽ, സെല്ലുലാർ പ്രതിരോധശേഷി ഉത്തേജിപ്പിക്കുന്നതിന് ശേഷിയുണ്ട്. ഗതാഗതവും സംഭരണവും എളുപ്പത്തിൽ സാധ്യമാക്കുകയും വളരെ കുറഞ്ഞ താപനിലയിൽ സുരക്ഷിതമായി സൂക്ഷിക്കാൻ കഴിയുമെന്നതുമാണ് വാക്സിെൻറ പ്രത്യേകതകൾ എന്ന് മസാചൂസറ്റ്സ് സർവകലാശാലയിൽനിന്ന് ബയോമെഡിക്കൽ എൻജിനീയറിങ്, ബയോടെക്നോളജി എന്നിവയിൽ പിഎച്ച്.ഡി നേടിയ അസി. പ്രഫസർ ഡോ. ഇമാൻ അൽമൻസൂർ പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.