റ​ഷ്യ​ൻ ഉ​പ​പ്ര​ധാ​ന​മ​ന്ത്രി അ​ല​ക്‌​സാ​ണ്ട​ർ നോ​വാ​ക്കും സൗ​ദി ഊ​ർ​ജ​മ​ന്ത്രി അ​മീ​ർ അ​ബ്​​ദു​ൽ അ​സീ​സ് ബി​ൻ സ​ൽ​മാ​നും റി​യാ​ദി​ൽ ച​ർ​ച്ച ന​ട​ത്തുന്നു

സൗ​ദി-​റ​ഷ്യ ധാ​ര​ണ; വർഷാവസാനം വരെ എണ്ണ ഉൽപാദനം വെട്ടിക്കുറക്കും

റി​യാ​ദ്: എ​ണ്ണ ഉ​ൽ​പാ​ദ​നം വെ​ട്ടി​ക്കു​റ​ക്കാ​നു​ള്ള ഒ​പെ​ക് പ്ല​സ് തീ​രു​മാ​ന​ത്തി​ൽ ഈ ​വ​ർ​ഷാ​വ​സാ​നം​വ​രെ ഉ​റ​ച്ചു​നി​ൽ​ക്കാ​ൻ റി​യാ​ദി​ൽ ന​ട​ന്ന ഉ​ന്ന​ത​ത​ല യോ​ഗ​ത്തി​ൽ സൗ​ദി-​റ​ഷ്യ ധാ​ര​ണ. വ്യാ​പാ​രം, സാ​മ്പ​ത്തി​കം, ശാ​സ്ത്രം, സാ​ങ്കേ​തി​ക സ​ഹ​ക​ര​ണം എ​ന്നി​വ​യു​മാ​യി ബ​ന്ധ​പ്പെ​ട്ട സൗ​ദി-​റ​ഷ്യ​ൻ സം​യു​ക്ത സ​ർ​ക്കാ​ർ​ത​ല സ​മി​തി​യു​ടെ സൗ​ദി ത​ല​വ​ൻ കൂ​ടി​യാ​യ ഊ​ർ​ജ​മ​ന്ത്രി അ​മീ​ർ അ​ബ്​​ദു​ൽ അ​സീ​സ് ബി​ൻ സ​ൽ​മാ​നും റ​ഷ്യ​ൻ ഉ​പ​പ്ര​ധാ​ന​മ​ന്ത്രി അ​ല​ക്സാ​ണ്ട​ർ നൊ​വാ​ക്കു​മാ​യി റി​യാ​ദി​ൽ ന​ട​ന്ന കൂ​ടി​ക്കാ​ഴ്ച​യി​ലാ​ണ് തീ​രു​മാ​നം.

നി​ല​വി​ൽ സൗ​ദി സ​ന്ദ​ർ​ശി​ക്കു​ന്ന സം​യു​ക്ത സ​മി​തി​യി​ലെ റ​ഷ്യ​ൻ പ​ക്ഷ​ത്തി​െൻറ ത​ല​വ​ൻ കൂ​ടി​യാ​ണ് അ​ല​ക്‌​സാ​ണ്ട​ർ നൊ​വാ​ക്. എ​ണ്ണ ഉ​ൽ​പാ​ദ​നം വെ​ട്ടി​ക്കു​റ​ക്കാ​നു​ള്ള ഒ​പെ​ക് പ്ല​സ് തീ​രു​മാ​നം ഉ​ചി​ത​വും യാ​ഥാ​ർ​ഥ്യ​ബോ​ധ​ത്തോ​ടെ​യു​ള്ള​തു​മാ​ണെ​ന്ന് വി​ല​യി​രു​ത്തി​യ ഇ​രു​പ​ക്ഷ​വും വ​ർ​ഷാ​വ​സാ​നം​വ​രെ ഇ​തി​ൽ ഉ​റ​ച്ചു​നി​ൽ​ക്കാ​ൻ തീ​രു​മാ​നി​ക്കു​ക​യാ​യി​രു​ന്നു. സം​യു​ക്ത സ​മി​തി​യു​ടെ അ​ടു​ത്ത യോ​ഗ​ത്തി​നു​ള്ള ത​യാ​റെ​ടു​പ്പു​ക​ളെ​ക്കു​റി​ച്ചും ക​മ്മി​റ്റി​യു​ടെ പ്ര​വ​ർ​ത്ത​ന പ​രി​ധി​യി​ൽ വ​രു​ന്ന ഇ​രു രാ​ജ്യ​ങ്ങ​ളു​ടെ​യും താ​ൽ​പ​ര്യ​ങ്ങ​ളെ സം​ബ​ന്ധി​ച്ചും ഇ​രു​വ​രും ച​ർ​ച്ച ന​ട​ത്തി.

ആ​ഗോ​ള എ​ണ്ണ വി​പ​ണി​യു​ടെ സ​ന്തു​ലി​താ​വ​സ്ഥ​യും സ്ഥി​ര​ത​യും പ്രോ​ത്സാ​ഹി​പ്പി​ക്കു​ന്ന​തി​ന്​ അ​നു​യോ​ജ്യ​മാ​യ തീ​രു​മാ​ന​മാ​ണ് ഒ​പെ​ക് പ്ല​​സി​േ​ൻ​റ​തെ​ന്ന് ഇ​രു​വ​രും വി​ല​യി​രു​ത്തി. 2023 അ​വ​സാ​നം വ​രെ പ്ര​തി​ദി​ന ഉ​ൽ​പാ​ദ​നം 20 ല​ക്ഷം ബാ​ര​ലാ​യി വെ​ട്ടി​ക്കു​റ​ക്കാ​നാ​ണ് ക​ഴി​ഞ്ഞ ഒ​ക്ടോ​ബ​റി​ൽ എ​ണ്ണ ഉ​ൽ​പാ​ദ​ക രാ​ജ്യ​ങ്ങ​ളു​ടെ കൂ​ട്ടാ​യ്മ​യാ​യ ഒ​പെ​ക് പ്ല​സ് തീ​രു​മാ​നി​ച്ച​ത്. ഒ​പെ​ക് പ്ല​സ് ച​ട്ട​ക്കൂ​ടി​നു​ള്ളി​ൽ സൗ​ദി-​റ​ഷ്യ സ​ഹ​ക​ര​ണം തു​ട​രാ​നും ഇ​രു​പ​ക്ഷ​വും തീ​രു​മാ​നി​ച്ചു.

Tags:    
News Summary - Saudi-Russia agreement; Oil production will be cut until the end of the year

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.