പ്രവാസ നാട്ടിലെ സംഘാടകൻ

ജിദ്ദ: ജിദ്ദയിലെ മലയാളികൾക്കിടയിൽ കലാ സാംസ്​കാരിക പരിപാടികൾ ഒരുക്കുന്നതിന്​ ഒറ്റയാൾ പ്രസ്​ഥാനം പൊലെ പ്രവർത്തിച്ച്​ ശ്രദ്ധേയനാവുകയാണ്​​ മുസ്​തഫ തോളൂർ. സംഘാടകൻ, കഥാകൃത്ത്, അഭി​േനതാവ്, ഗായകൻ തുടങ്ങിയ ബഹു മുഖറോളുകളിലാണ്​ ഇദ്ദേഹത്തി​​​െൻറ പ്രവാസം. 20 വർഷം കഴിഞ്ഞു പ്രവാസിയായിട്ട്. സംഘാടന കലയിൽ തിളങ്ങാൻ സാധിച്ച മുസ്തഫക്ക് ‘ഗൾഫ് കെയറി​’​​െൻറ ഏറ്റവും മികച്ച സംഘാടകനുള്ള പുരസ്​കാരവും ജിദ്ദ റോക്സ്, ബിസയർ ഇൻഷുറൻസ് തുടങ്ങിയവയുടെ ‘ബെസ്​റ്റ്​ ഓർഗനൈസർ’ അവാർഡും ലഭിച്ചിട്ടുണ്ട്.

മുസ്​തഫയുടെ നേതൃത്വത്തിൽ നിരവധി മെഗാ ഷോകളും സംഗീത പരിപാടികളും അരങ്ങേറിയിട്ടുണ്ട്. മാമുക്കോയ, നാദിർഷ, കലാഭവൻ മണി, കണ്ണൂർ ശരീഫ്, സജ്്ല സലീം, കലാഭവൻ അബി, ഷഹബാസ് അമൻ, റംല ബീഗം, എരഞ്ഞോളി മൂസ, എം.എ ഗഫൂർ, ബിജു നാരായണൻ, ജാഫർ ഇടുക്കി, ഹരിശ്രീ യൂസുഫ്, റിയാലിറ്റി ഷോയിലെ മൽസരാർഥികൾ തുടങ്ങിയവരെയെല്ലാം പ​െങ്കടുപ്പിച്ച്​ ജിദ്ദയിൽ മുസ്തഫയുടെ നേതൃത്വത്തിൽ പരിപാടി സംഘടിപ്പിച്ചിട്ടുണ്ട്. 100 ഓളം പരിപാടികളാണ് ഇതിനകം സ്വന്തമായി കോ ഒാർഡിനേറ്റ് ചെയ്തത്. കഴിഞ്ഞ കുറച്ച് ദിവസത്തിനുള്ളിൽ കോമഡി ഉത്സവിലെ നിസാം കാലിക്കറ്റിനെ പ​െങ്കടുപ്പിച്ച്​ കോമഡി ഉത്സവ് രാവ്, ജിദ്ദയിലെ മികച്ച ഗാ‍യകരെ ഉൾപെടുത്തി ശ്രുതിലയം, ജമാൽ പാഷാ നൈറ്റ്, ദിൽസേ ആസിഫ് കാപ്പാട് തുടങ്ങിയ പരിപാടികൾ സംഘടിപ്പിച്ച്​ നിറഞ്ഞ സദസ്സി​​​െൻറ കൈയടി നേടി.


സ്വപ്്ന ഭൂമി, കാരുണ്യം എന്നീ ഷോർട്ട് ഫിലിമുകൾ ചെയ്തു. പ്രളയത്തെ ആസ്പദമാക്കി ചെയ്ത കാരുണ്യം എന്ന ഷോർട്ട് ഫിലിമിന് ‘തനിമ’ ഷോർട്ട് ഫിലിം മൽസരത്തിൽ ഒന്നാം സ്ഥാനം ലഭിച്ചു.


പത്തേമാരി എന്ന സിനിമയിൽ ചെറിയ റോളിൽ അഭിനയിച്ചിട്ടുണ്ട്. അടുത്ത്​ പുറത്തിറങ്ങാനിരിക്കുന്ന ‘വിശുദ്ധ പുസ്തകം’ എന്ന സിനിമയിലും അഭിനയിച്ചിട്ടുണ്ട്. ജീവൻ ടി വിയിൽ ഒന്നര വർഷം സംപ്രേഷണം ചെയ്ത അറേബ്യൻ വർണങ്ങളുടെ അവതാരകനും സംവിധായകനുമായിരുന്നു.
സ്കൂൾ തലങ്ങളിലും കേരളോത്സവങ്ങളിലും നാടകങ്ങൾ സംവിധാനം ചെയ്യുകയും അഭിനയിക്കുകയും ചെയ്തിട്ടുണ്ട്.


നാട്ടിൽ ആർട്ടിസ്​റ്റായി ജോലി ചെയ്തു വരികയായിരുന്നു. ചിത്രകലയിൽ ഒരുപാട് മൽസരങ്ങളിൽ പങ്കെടുത്തു. കേരളോത്സവത്തിൽ ജില്ലയിലും സംസ്​ഥാന തലത്തിലും പങ്കെടുത്ത്​ നിരവധി സമ്മാനങ്ങൾ നേടിയിട്ടുണ്ട്​.


ഇപ്പോൾ ജിദ്ദയിൽ സ്വന്തമായി അഡ്​വർടൈസിങ്​ ഏജൻസി നടത്തുകയാണ്. ശറഫിയ്യയിൽ അബൂസാമിർ എന്ന മുസ്തഫയുടെ സ്ഥാപനത്തി​​െൻറ പരിസരം ഗായകരുടെയും സംഗീതാസ്വാദകരുടെയും കേന്ദ്രമാണ്. മലപ്പുറം മേലാറ്റൂർ സ്വദേശിയാണ്. വർഷങ്ങളായി ജിദ്ദയിൽ കുടുംബ സമ്മേതമാണ് താമസം. ഭാര്യ: നജ്മ. മക്കൾ: ഷിംന, ഷാസിൻ, മിർസ.

Tags:    
News Summary - saudi-saudi news-gulf news

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.