????????????????????????? ??????????????? ????????????? ??????? ?????????? ?????????? ????????? ?????????????? ??????? ?????????? ???????????????????????

മ​ഴ​വെ​ള്ള​പ്പാ​ച്ചി​ലി​ൽ ഒ​ഴു​കി​പ്പോ​യ മൂ​ന്നു വാ​ഹ​ന​യാ​ത്ര​ക്കാ​രെ ര​ക്ഷ​പ്പെ​ടു​ത്തി

റി​യാ​ദ്​: ശ​ക്ത​മാ​യ മ​ഴ​വെ​ള്ള​പ്പാ​ച്ചി​ലി​ൽ റോ​ഡി​ൽ നി​ന്ന്​ 15 കി​ലോ​മീ​റ്റ​ർ അ​ക​ലേ​ക്ക്​ വാ​ഹ​ന​മ ​ട​ക്കം ഒ​​ഴു​കി​പ്പോ​യ മൂ​ന്നു​പേ​രെ സി​വി​ൽ ഡി​ഫ​ൻ​സ്​ ര​ക്ഷ​പ്പെ​ടു​ത്തി. ഒ​ഴു​കി​യ വാ​ഹ​ന​ത്തി​ൽ നി​ന ്ന്​ പു​റ​ത്തു​ക​ട​ന്ന്​ ഒ​രു മ​ര​ത്തി​ൽ ക​യ​റി​നി​ൽ​ക്കു​ക​യാ​യി​രു​ന്നു മൂ​വ​രും.

റി​യാ​ദി​ൽ നി​ന്ന്​ 300 കി​ലോ​മീ​റ്റ​റ​ക​ലെ ശ​ഖ്​​റ​യി​ലാ​ണ്​ സം​ഭ​വം. ശ​ഖ്​​റ - അ​ൽ​ഖ​സീം റോ​ഡി​ൽ നി​ന്ന്​ 15 കി​ലോ​മീ​റ്റ​റ​ക​ലെ ഒ​രു താ​ഴ്​​വ​ര​യി​ലേ​ക്കാ​ണ്​ യാ​ത്ര​ക്കാ​രും വാ​ഹ​ന​വും ഒ​ഴു​കി​പ്പോ​യ​ത്. ചെ​ളി​നി​റ​ഞ്ഞ പ്ര​ദേ​ശ​ത്തേ​ക്കാ​യി​രു​ന്നു ഇ​വ​ർ ഒ​ഴു​കി​യെ​ത്തി​യ​ത്. ചെ​ളി​യി​ൽ പു​ത​ഞ്ഞു​പോ​കു​ന്ന അ​വ​സ്ഥ​യി​ൽ നി​ന്ന്​ ഒ​രു മ​ര​ത്തി​​െൻറ ചി​ല്ല​യി​ൽ പി​ടി​ത്തം കി​ട്ടി​യ​താ​ണ്​ ര​ക്ഷ​യാ​യ​ത്.

വി​വ​ര​മ​റി​ഞ്ഞ​പ്പോ​ൾ സി​വി​ൽ ഡി​ഫ​ൻ​സി​​െൻറ ര​ക്ഷാ​പ്ര​വ​ർ​ത്ത​ക​ർ അ​വി​ടെ​യെ​ത്തി ഇ​വ​രെ ര​ക്ഷ​പ്പെ​ടു​ത്തു​ക​യാ​യി​രു​ന്നു. ഏ​റെ​നേ​രം മ​ര​ച്ചി​ല്ല​യി​ൽ പി​ടി​ച്ചി​രി​ക്കേ​ണ്ടി​വ​ന്നു എ​ന്ന​ല്ലാ​തെ പ​രി​ക്കി​ല്ല. അ​ണ​ക്കെ​ട്ടു​ക​ളു​ടെ വൃ​ഷ്​​ടി പ്ര​ദേ​ശ​ങ്ങ​ളി​ലും മ​ല​ഞ്ചെ​രു​വു​ക​ളി​ലും താ​ഴ്​​വ​ര​ക​ളി​ലും പോ​ക​രു​തെ​ന്നും മ​ഴ മൂ​ലം ഇൗ ​ഭാ​ഗ​ങ്ങ​ളി​ലെ​ല്ലാം വെ​ള്ള​പ്പൊ​ക്ക​മു​ണ്ടാ​യി​ട്ടു​ണ്ടെ​ന്നും സി​വി​ൽ ഡി​ഫ​ൻ​സ്​ ശ​ഖ്​​റ ബ്രാ​ഞ്ച്​ ഡ​യ​റ​ക്​​ട​ർ ബ്രി​ഗേ​ഡി​യ​ർ അ​ബ്​​ദു​റ​ഹ്​​മാ​ൻ അ​ൽ​മ​ജാ​ലി പ്ര​ദേ​ശ​വാ​സി​ക​ൾ​ക്ക്​ മു​ന്ന​റി​യി​പ്പ്​ ന​ൽ​കി.

Tags:    
News Summary - saudi, saudi news, gulf news

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.