???????? ???????????????????? ?????????? ??????????? ???????? ??????????????? ??????? ?????????????????????????? ?????????????????????????

യാംബുവിൽ ആരോഗ്യ പരിശോധനയും ഫീൽഡ് പ്രവർത്തനങ്ങളും സജീവം

യാം​ബു: കോ​വി​ഡ് ല​ക്ഷ​ണ​മു​ള്ള​വ​രെ ക​ണ്ടെ​ത്താ​ൻ യാം​ബു​വി​ലും ആ​രോ​ഗ്യ സ​ർ​വേ​ക​ളും ഫീ​ൽ​ഡ് പ്ര​വ​ർ​ത് ത​ന​ങ്ങ​ളും സ​ജീ​വം. യാം​ബു ഗ​വ​ർ​ണ​റേ​റ്റി​ന് കീ​ഴി​ലു​ള്ള ആ​രോ​ഗ്യ വി​ഭാ​ഗ​ത്തി​​െൻറ സ​ന്ന​ദ്ധ സം​ഘ​മാ​ണ ്​ ഇ​തി​ന് നേ​തൃ​ത്വം ന​ൽ​കു​ന്ന​ത്. രോ​ഗ​വ്യാ​പ​നം പൂ​ർ​ണ​മാ​യി ത​ട​ഞ്ഞ് ജ​ന​ങ്ങ​ളു​ടെ ആ​രോ​ഗ്യം ഉ​റ​പ്പാ ​ക്കു​ന്ന​തി​​െൻറ ഭാ​ഗ​മാ​യാ​ണ് തു​ട​ർ​ച്ച​യാ​യ പ​രി​ശോ​ധ​ന. ന​ഗ​ര​ത്തി​ലെ താ​മ​സ​കേ​ന്ദ്ര​ങ്ങ​ളി​ലും പാ​ർ​പ്പി​ട സ​മു​ച്ച​യ​ങ്ങ​ളി​ലും ആ​രോ​ഗ്യ പ്ര​വ​ർ​ത്ത​ക​ർ സ​ന്ദ​ർ​ശ​നം ന​ട​ത്തി ആ​ളു​ക​ളു​ടെ സ്ഥി​തി​വി​വ​ര​ക്ക​ണ​ക്ക് രേ​ഖ​പ്പെ​ടു​ത്തു​ക​യും ശ​രീ​ര താ​പ​നി​ല പ​രി​ശോ​ധി​ക്കു​ക​യും ചെ​യ്യു​ന്നു​ണ്ട്.

കോ​വി​ഡ് ല​ക്ഷ​ണ​ങ്ങ​ൾ ആ​ളു​ക​ൾ പ്ര​ക​ടി​പ്പി​ക്കു​ന്നി​ല്ലെ​ങ്കി​ലും മു​ൻ​ക​രു​ത​ൽ ന​ട​പ​ടി എ​ന്ന​നി​ല​യി​ലാ​ണ് ആ​രോ​ഗ്യ പ​രി​ശോ​ധ​ന​ക​ൾ ന​ട​പ്പാ​ക്കു​ന്ന​തെ​ന്ന് അ​ധി​കൃ​ത​ർ അ​റി​യി​ച്ചു. ആ​രോ​ഗ്യ മ​ന്ത്രാ​ല​യ​ത്തി​​െൻറ നി​ർ​ദേ​ശ​ത്തെ തു​ട​ർ​ന്ന് രാ​ജ്യ​ത്തി ​െൻ​റ പൊ​തു ആ​രോ​ഗ്യ സു​ര​ക്ഷ ഉ​റ​പ്പാ​ക്കാ​ൻ വേ​ണ്ട ജാ​ഗ്ര​ത​ക​ൾ പാ​ലി​ക്കാ​ൻ എ​ല്ലാ മു​നി​സി​പ്പാ​ലി​റ്റി അ​ധി​കൃ​ത​രും രം​ഗ​ത്തു​ണ്ട്. ആ​വ​ശ്യ​മ​നു​സ​രി​ച്ച് കോ​വി​ഡ് ടെ​സ്​​റ്റ്​ ന​ട​ത്താ​നു​ള്ള സം​വി​ധാ​ന​ങ്ങ​ളും ബ​ന്ധ​പ്പെ​ട്ട​വ​ർ എ​ല്ലാ പ്ര​ദേ​ശ​ങ്ങ​ളി​ലും ഒ​രു​ക്കി​യി​ട്ടു​ണ്ട്. ജ​ന​ങ്ങ​ൾ​ക്കി​ട​യി​ൽ കോ​വി​ഡ് പ്ര​തി​രോ​ധ ബോ​ധ​വ​ത്ക​ര​ണ​വും കാ​ര്യ​ക്ഷ​മ​മാ​ക്കി​യി​ട്ടു​ണ്ട്.

സ​മൂ​ഹ അ​ക​ലം പാ​ലി​ക്ക​ൽ, മാ​സ്ക് ധ​രി​ക്ക​ൽ, കൈ​ക​ൾ ഇ​ട​ക്കി​ടെ ക​ഴു​ക​ൽ, അ​ണു​മു​ക്തി ലോ​ഷ​ൻ ഉ​പ​യോ​ഗി​ക്ക​ൽ തു​ട​ങ്ങി​യ നി​ർ​ദേ​ശ​ങ്ങ​ൾ ആ​രോ​ഗ്യ പ്ര​വ​ർ​ത്ത​ക​ർ സ​ന്ദ​ർ​ശ​ന വേ​ള​യി​ൽ പ്ര​ദേ​ശ​വാ​സി​ക​ൾ​ക്ക് ആ​വ​ർ​ത്തി​ച്ച് ന​ൽ​കു​ന്നു​ണ്ട്. പ​നി​യോ വ​ര​ണ്ട ചു​മ​യോ ശ്വാ​സ​ത​ട​സ്സ​മോ ഉ​ണ്ടെ​ങ്കി​ൽ, വീ​ട്ടി​ൽ ത​ന്നെ ക​ഴി​യാ​നും 937 എ​ന്ന ആ​രോ​ഗ്യ മ​ന്ത്രാ​ല​യ​ത്തി​​െൻറ ന​മ്പ​റി​ലേ​ക്ക് വി​ളി​ച്ച​റി​യി​ക്കാ​നും മു​ന്ന​റി​യി​പ്പ് ന​ൽ​കി​യി​ട്ടു​ണ്ട്. മ​ഹാ​മാ​രി​യെ പി​ടി​ച്ചു​കെ​ട്ടാ​ൻ ജ​ന​ങ്ങ​ളു​ടെ സ​ഹ​ക​ര​ണ​വും പി​ന്തു​ണ​യും ആ​രോ​ഗ്യ പ്ര​വ​ർ​ത്ത​ക​ർ​ക്കും സു​ര​ക്ഷ ഉ​ദ്യോ​ഗ​സ്ഥ​ർ​ക്കും ല​ഭി​ക്കു​ന്നു​ണ്ട്.

Tags:    
News Summary - saudi, saudi news, gulf news

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.