??????? ?????? ????? ?????????????? ?????????? ?????? ???????????? ????

ബുറൈദയിൽ മാത്രം 40 മലയാളി ഗർഭിണികൾ

ബുറൈദ: നാട്ടിലേക്ക്​ പോകാൻ കൊതിച്ച്​ ആയിരക്കണക്കിനാളുകളാണ്​ സൗദിയിലുള്ളത്​. ഇതിൽ കൂടുതലും സന്ദർശന വിസയില െത്തിയവരും ഗർഭിണികളും പ്രായമായവരുമാണ്​. ഖസീം പ്രവിശ്യയിലും ഇതേ രീതിയിലുള്ള നിരവധിയാളുകളുണ്ട്​. വിസിറ്റിങ് വ ിസ കാലാവധി തീർന്ന നിരവധി മലയാളി കുടുംബിനികൾ എത്രയും പെട്ടെന്ന് സ്വദേശത്തേക്ക് തിരിച്ചുപോകുന്നതിന്​ വഴിയൊരു ക്കണമെന്ന് അഭ്യർഥിക്കുകയാണ്. ഇതിൽ കൂടുതലും ഗർഭിണികളാണ്​. വിസിറ്റിങ്​ വിസ കാലാവധി കഴിയുകയും ഉദ്ദേശിച്ച സമയത്ത് തിരിച്ചുപോകാൻ കഴിയാത്തവരുമായ ആറും, ഏഴും മാസം ഗർഭിണികളാണ് ഭൂരിഭാഗവും.

കർഫ്യു മൂലവും പല ആശുപത്രികളിലും കോവിഡ് ഭീതി നിലനിൽക്കുന്നതുകൊണ്ടും ചെക്കപ്പിനും മറ്റ്​ ടെസ്​റ്റുകൾക്കും പോകുന്നതിന്​ പ്രായോഗിക ബുദ്ധിമുട്ടുകൾ നേരിടുകയാണെന്ന് സ്ത്രീകൾ പറയുന്നു. ഗർഭിണികൾക്കുള്ള പ്രത്യേക പരിശോധകൾക്കും സ്കാനിങ് ടെസ്​റ്റുകൾക്കും ഇഞ്ചക്​ഷനുമൊക്കെ വലിയ പണച്ചെലവുമാണിവിടെ. കുറഞ്ഞ വരുമാനക്കാരായ പ്രവാസി കുടുംബങ്ങൾക്ക് ചെലവുകൾ താങ്ങാവുന്നതിലപ്പുറമാണെന്നും ഇൗ സാഹചര്യത്തിൽ മാനസികമായും ശാരീരികമായും ഏറെ പ്രയാസപ്പെടുകയാണെന്നും കുടുംബിനികൾ പറയുന്നു.

തുടർ പരിശോധനക്കും പ്രസവത്തിനും വേണ്ടിയും എത്രയും പെട്ടെന്ന് സ്വദേശങ്ങളിലേക്ക് തിരിച്ചുപോകുന്നതിനുള്ള വഴി തേടുകയാണ് ബുറൈദയിലെ 40ഒാളം മലയാളി ഗർഭിണികൾ. നേര​േത്ത ഉനൈസയിലെ ആശുപത്രി കോവിഡ് സ​െൻററിൽ ജോലിചെയ്യുന്ന നഴ്‌സുമാർ കേരള, കേന്ദ്ര സർക്കാറുകളോട്​ ഇതേ ആവശ്യം ഉന്നയിച്ചിരുന്നു. പൂർണ ഗർഭിണിമാരും കൊച്ചുകുട്ടികളും വിദ്യാർഥികളും പ്രായമായ മാതാപിതാക്കളും അടക്കമുള്ള നിരവധി പ്രവാസി കുടുംബങ്ങളാണ് നാടണയാനായി കാത്തുനിൽക്കുന്നത്. പലരും ഇതിനകം നോർക്കയിൽ രജിസ്​റ്റർ ചെയ്​തുകഴിഞ്ഞു. ചെറിയ ശമ്പളക്കാരായ പലരും ഇപ്പോൾ ജോലിയും ശമ്പളവുമില്ലാതെ ഫ്ലാറ്റിന്​ വാടക കൊടുക്കാനോ നിത്യചെലവിന്​ പണം കണ്ടെത്താനോ കഴിയാതെ പ്രയാസപ്പെടുകയാണ്​. സന്നദ്ധ സംഘടനകളുടെ ഭക്ഷണകിറ്റുകളാണ്​ ഇപ്പോൾ ഏക ആശ്വാസം. കേരള, കേന്ദ്ര സർക്കാറുകളുടെ ഇടപെടൽ പ്രതീക്ഷിച്ചു കഴിയുകയാണ് ഈ കുടുംബങ്ങൾ.

Tags:    
News Summary - saudi, saudi news, gulf news

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.