പ്ര​തി​സ​ന്ധി​യി​ലാ​യ പ്ര​വാ​സി​ക​ൾ​ക്ക് സ​ഹാ​യ​വു​മാ​യി മ​ല​പ്പു​റം കെ.​എം.​സി.​സി

റി​യാ​ദ്: പ്ര​യാ​സ​പ്പെ​ടു​ന്ന പ്ര​വാ​സി​ക​ൾ​ക്ക് സ​ഹാ​യ​വു​മാ​യി റി​യാ​ദ് കെ.​എം.​സി.​സി മ​ല​പ്പു​റം ജി​ല ്ല ക​മ്മി​റ്റി. ‘ക​രു​ത​ലാ​യി ഞ​ങ്ങ​ളു​ണ്ട്’ എ​ന്ന പേ​രി​ലാ​ണ് വി​പു​ല കാ​മ്പ​യി​നു​മാ​യി പ്ര​വ​ർ​ത്ത​ന​രം ​ഗ​ത്തു​ള്ള​ത്. ഭ​ക്ഷ​ണ​ത്തി​നും മ​രു​ന്നി​നും പ്ര​യാ​സ​പ്പെ​ടു​ന്ന​വ​ർ​ക്കും കു​ടും​ബ​ങ്ങ​ളാ​യി താ​മ​സി ​ക്കു​ന്ന​വ​ർ​ക്കും ഭ​ക്ഷ​ണ കി​റ്റു​ക​ൾ ന​ൽ​കു​ന്ന​തു​ൾ​പ്പെ​ടെ വി​വി​ധ പ്ര​വ​ർ​ത്ത​ന​ങ്ങ​ൾ ന​ട​ക്കു​ന്ന ു. സ​മൂ​ഹ മാ​ധ്യ​മ​ങ്ങ​ളും കീ​ഴ്ഘ​ട​ക​ങ്ങ​ളും വ​ഴി​യാ​ണ് സ​ഹാ​യ​ത്തി​ന​ർ​ഹ​രാ​യ ആ​ളു​ക​ളെ ക​ണ്ടെ​ത്തു​ന്ന​ത്. വ്യ​ക്തി​ക​ളും സ്ഥാ​പ​ന​ങ്ങ​ളും ന​ൽ​കു​ന്ന സാ​മ്പ​ത്തി​ക സ​ഹാ​യ​വും വി​ഭ​വ​ങ്ങ​ളും സ​മാ​ഹ​രി​ച്ചാ​ണ് ഭ​ക്ഷ​ണ കി​റ്റു​ക​ൾ ത​യാ​റാ​ക്കു​ന്ന​ത്.

രോ​ഗി​ക​ൾ​ക്ക് ആ​വ​ശ്യ​മാ​യ മ​രു​ന്നു​ക​ളും പ്ര​വ​ർ​ത്ത​ക​ർ അ​വ​രു​ടെ താ​മ​സ സ്ഥ​ല​ങ്ങ​ളി​ൽ എ​ത്തി​ച്ചു​ന​ൽ​കു​ന്നു​ണ്ട്. കൂ​ടാ​തെ 24 മ​ണി​ക്കൂ​റും പ്ര​വ​ർ​ത്തി​ക്കു​ന്ന ഹെ​ൽ​പ്​ ഡെ​സ്കും സ​ജ്ജീ​ക​രി​ച്ചി​ട്ടു​ണ്ട്. നി​ര​വ​ധി ആ​ളു​ക​ൾ സ​ഹാ​യ​ങ്ങ​ൾ തേ​ടി വി​ളി​ക്കു​ന്നു​ണ്ട്. രോ​ഗ​ല​ക്ഷ​ണ​മു​ള്ള ആ​ളു​ക​ൾ​ക്ക് ഡോ​ക്ട​ർ​മാ​രു​ടെ സ​ഹാ​യ​ത്തോ​ടെ നി​ർ​ദേ​ശ​ങ്ങ​ൾ ന​ൽ​കു​ന്ന​തോ​ടൊ​പ്പം കോ​വി​ഡ് ടെ​സ്​​റ്റി​ന്​ വി​ധേ​യ​മാ​ക്കു​ന്ന​തി​ന് ആ​രോ​ഗ്യ മ​ന്ത്രാ​ല​യ​ത്തി​ലേ​ക്കും റെ​ഡ് ക്ര​സ​ൻ​റി​ലേ​ക്കും വി​ളി​ച്ച് ആം​ബു​ല​ൻ​സ് സൗ​ക​ര്യ​മൊ​രു​ക്കി​ക്കൊ​ടു​ക്കാ​ൻ സ​ഹാ​യി​ക്കു​ന്നു​ണ്ട്. അ​ഞ്ഞൂ​റി​ല​ധി​കം ആ​ളു​ക​ൾ മൂ​ന്നാ​ഴ്ച​ക്കു​ള്ളി​ൽ ഹെ​ൽ​പ് ഡെ​സ്കി​ലേ​ക്ക് വി​ളി​ച്ചു. ക​ർ​ഫ്യൂ ന​ട​പ്പാ​യ​തി​നു​ശേ​ഷം മ​ല​യാ​ളി​ക​ൾ ഉ​ൾ​പ്പെ​ടെ ഒ​മ്പ​ത് പേ​രു​ടെ മൃ​ത​ദേ​ഹം സം​സ്ക​രി​ക്കു​ന്ന​തി​ന് വേ​ണ്ടി ജി​ല്ല വെ​ൽ​ഫെ​യ​ർ ചെ​യ​ർ​മാ​ൻ റ​ഫീ​ഖ് മ​ഞ്ചേ​രി, ക​ൺ​വീ​ന​ർ ഷ​റ​ഫു പു​ളി​ക്ക​ൽ എ​ന്നി​വ​ർ നേ​തൃ​ത്വം ന​ൽ​കി.

പ്ര​വാ​സി​ക​ളു​ടെ പ്ര​ശ്ന​ങ്ങ​ൾ ചൂ​ണ്ടി​ക്കാ​ട്ടി ഭ​ര​ണ​ക​ർ​ത്താ​ക്ക​ൾ​ക്ക്​ നി​വേ​ദ​നം ന​ൽ​കി. വി​മാ​ന സ​ർ​വി​സ് ആ​രം​ഭി​ക്കു​ന്ന മു​റ​ക്ക് നാ​ട്ടി​ലേ​ക്ക് അ​ടി​യ​ന്ത​ര​മാ​യി പോ​കേ​ണ്ട രോ​ഗി​ക​ൾ, ഗ​ർ​ഭി​ണി​ക​ൾ, ജോ​ലി ന​ഷ്​​ട​പ്പെ​ട്ട​വ​ർ എ​ന്നി​വ​രു​ടെ മു​ൻ​ഗ​ണ​നാ ലി​സ്​​റ്റ്​ ത​യാ​റാ​ക്കു​ന്ന​തി​ന് ജി​ല്ല ക​മ്മി​റ്റി​ക്ക് കീ​ഴി​ൽ പ്ര​ത്യേ​ക സെ​ൽ പ്ര​വ​ർ​ത്തി​ക്കു​ന്നു​ണ്ട്. നോ​ർ​ക്ക പ്ര​ഖ്യാ​പി​ച്ച പ്ര​വാ​സി ധ​ന​സ​ഹാ​യം ല​ഭ്യ​മാ​ക്കു​ന്ന​തി​ന് ജി​ല്ല സ​മി​തി​യാ​യ കോ​ൺ സ​െൻറ​റി​​െൻറ നേ​തൃ​ത്വ​ത്തി​ൽ ഹെ​ൽ​പ് ഡെ​സ്കും പ്ര​വ​ർ​ത്തി​ക്കു​ന്നു.

മു​ഹ​മ്മ​ദ് വേ​ങ്ങ​ര, അ​സീ​സ് വെ​ങ്കി​ട്ട, ശു​ഹൈ​ബ് പ​ന​ങ്ങാ​ങ്ങ​ര, ഷൗ​ക്ക​ത്ത് ക​ട​മ്പോ​ട്ട്, യൂ​ന​സ് കൈ​ത​ക്കോ​ട​ൻ, അ​ഷ്‌​റ​ഫ് മോ​യ​ൻ, ഷാ​ഫി ചി​റ്റ​ത്തു​പ്പാ​റ, മു​നീ​ർ വാ​ഴ​ക്കാ​ട്, അ​ഷ്‌​റ​ഫ് ക​ൽ​പ​ക​ഞ്ചേ​രി, ഷെ​രീ​ഫ്‌ അ​രീ​ക്കോ​ട്, ഹ​മീ​ദ് ക്ലാ​രി, കു​ഞ്ഞി​പ്പ ത​വ​നൂ​ർ, ല​ത്തീ​ഫ് താ​നാ​ളൂ​ർ, സി​ദ്ദീ​ഖ് കോ​നാ​രി, യൂ​ന​സ് സ​ലിം താ​ഴേ​ക്കോ​ട്, ഇ​ക്ബാ​ൽ തി​രൂ​ർ, ഷ​ബീ​ർ ക​ള​ത്തി​ൽ, മു​ബാ​റ​ക് ഒ​ള​വ​ട്ടൂ​ർ, അ​ഹ​മ്മ​ദ് ക​ബീ​ർ വ​ള​പു​രം, ല​ത്തീ​ഫ് ചെ​റു​കാ​വ്, ഫൈ​സ​ൽ കോ​ട്ട​ക്ക​ൽ, ഫി​റോ​സ് പൂ​ക്കോ​ട്ടൂ​ർ, ഇ​സ്മാ​ഇൗ​ൽ താ​നൂ​ർ, സ​ക്കീ​ർ താ​ഴെ​ക്കോ​ട്, ന​ജ്മു​ദ്ദീ​ൻ അ​രീ​ക്ക​ൻ, നൗ​ഷാ​ദ് ച​ക്കാ​ല, ഷ​ബീ​റ​ലി പ​ള്ളി​ക്ക​ൽ, റ​ഫീ​ഖ് ചെ​റു​മു​ക്ക്, ഹാ​ഷിം കോ​ട്ട​ക്ക​ൽ, ഫൈ​സ​ൽ ഇ​രു​മ്പു​ഴി, ഇ​സ്ഹാ​ഖ് താ​നൂ​ർ, സ​ലീം സി​യാം​ക​ണ്ടം, സ​ലാം പ​യ്യ​നാ​ട്, സു​ലൈ​മാ​ൻ പു​തു​കൊ​ള്ളി, സി.​വി. ഇ​സ്മാ​ഇൗ​ൽ, അ​ബൂ​ട്ടി വ​ണ്ടൂ​ർ, നൗ​ഷാ​ദ് പ​ള്ളി​ക്ക​ൽ, ഉ​മ​ർ അ​മ്മാ​ന​ത്ത്, അ​ബ്​​ദു​സ​മ​ദ്, ഷ​ബീ​റ​ലി ജാ​സ്, എം.​കെ. ന​വാ​സ്, ഫി​റോ​സ് പ​ള്ളി​പ്പ​ടി, യൂ​ന​സ് തോ​ട്ട​ത്തി​ൽ, മ​ജീ​ദ് മ​ണ്ണാ​ർ​മ​ല, നാ​സ​ർ മം​ഗ​ല​ത്ത്, സി. ​റി​യാ​സ്, നൗ​ഫ​ൽ ചാ​പ്പ​പ്പ​ടി തു​ട​ങ്ങി​യ​വ​രാ​ണ്​ പ്ര​വ​ർ​ത്ത​ന​രം​ഗ​ത്തു​ള്ള​ത്.

Tags:    
News Summary - saudi, saudi news, gulf news

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.