ദമ്മാം: കിഴക്കന്‍ പ്രവിശ്യയിലെ മത-സാമൂഹിക രംഗത്തെ സജീവ സാന്നിധ്യമായിരുന്ന പാലക്കാട് ഒറ്റപ്പാലം സ്വദേശി മുഹമ്മദ് ഇദ്രീസ് സ്വലാഹിക്ക് കിഴക്കന്‍ പ്രവിശ്യ കെ.എം.സി.സിയുടെ ആഭിമുഖ്യത്തില്‍ യാത്രയയപ്പ് നൽകി. 1992 മുതല്‍ പ്രവാസ ജീവിതമാരംഭിച്ച ഇദ്രീസ് സ്വലാഹി ദീര്‍ഘനാളായി ദമ്മാം രണ്ടാം വ്യവസായ നഗരിയിലെ സൗദി സ്റ്റീല്‍ പൈപ്സ് കമ്പനിയിലെ അഡ്മിനിസ്ട്രേഷന് വിഭാഗത്തില്‍ എക്സിക്യൂട്ടിവ് സെക്രട്ടറിയായി സേവനം ചെയ്ത് വരുകയായിരുന്നു. ഇന്ത്യന്‍ ഇസ്ലാഹി സെൻറര്‍ വൈസ് പ്രസിഡൻറ്, ദമ്മാം ഘടകം പ്രസിഡൻറ്, ദമ്മാം കമ്യൂണിറ്റി ഫോറം എക്സിക്യൂട്ടിവ് അംഗം, സൈഹാത്ത് കെ.എം.സി.സി ജനറല്‍ സെക്രട്ടറി, ഗ്രേസ് ചാപ്റ്റര്‍ സ്ഥാപക സമിതിയംഗം, ഖത്വീഫ് ദഅ്വ ഗൈഡന്‍സ് സെൻറര്‍ പ്രബോധകന് എന്നീനിലകളില്‍ സജീവമായിരുന്നു.
പ്രവിശ്യാ പ്രസിഡൻറ് മുഹമ്മദ് കുട്ടി കോഡൂര്‍ അധ്യക്ഷതവഹിച്ചു. സൗദി കെ.എം.സി.സി ദേശീയ ജനറല്‍ സെക്രട്ടറി ഖാദര്‍ ചെങ്കള ഉദ്ഘാടനം ചെയ്തു. യു.എ. റഹീം ജുബൈല്‍, സക്കീര്‍ അഹമ്മദ് കൈപക്കൽ, ഖാദര്‍ വാണിയമ്പലം, സിദ്ദീഖ് പാണ്ടികശാല, അസീസ് എരുവാട്ടി, നൗഷാദ് തിരുവനന്തപുരം, സിറാജ് ആലുവ, അഷ്റഫ് ഗസാല്‍ അൽഅഹ്സ, അമീര്‍ അലി കൊയിലാണ്ടി, ഒ.പി. ഹബീബ് ബാലുശ്ശേരി, ഷബീര്‍ തേഞ്ഞിപ്പലം, മഹമ്മൂദ് പൂക്കാട്, സാദിഖ് ഖാദര്‍ കുട്ടമശ്ശേരി എന്നിവര്‍ സംസാരിച്ചു. ജനറല്‍ സെക്രട്ടറി ആലിക്കുട്ടി ഒളവട്ടൂര്‍ സ്വാഗതവും മാമു നിസാര്‍ കോടമ്പുഴ നന്ദിയും പറഞ്ഞു. ബഷീര്‍ ബാഖവി പറമ്പില്‍പീടിക ഖിറാഅത്ത് നടത്തി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.