ജി​ദ്ദ​യി​ൽ കി​ങ്​ സ​ൽ​മാ​ൻ റി​ലീ​ഫ് കേ​ന്ദ്രം സം​ഘ​ടി​പ്പി​ച്ച സ​മ്മേ​ള​ന​ത്തി​ൽ സൗ​ദി വി​ദേ​ശ​കാ​ര്യ

ഉ​പ​മ​ന്ത്രി എ​ൻ​ജി. വ​ലീ​ദ് ബി​ൻ അ​ബ്​​ദു​ൽ​ ക​രീം അ​ൽ​ഖു​റൈ​ജി സം​സാ​രി​ക്കു​ന്നു

മാ​നു​ഷി​ക ആ​വ​ശ്യ​ങ്ങ​ൾ​ക്കാ​യി സൗ​ദി മു​ഴു​വ​ൻ ശേ​ഷി​യും വി​നി​യോ​ഗി​ക്കു​ന്നു –വി​ദേ​ശ​കാ​ര്യ ഉ​പ​മ​ന്ത്രി

ജി​ദ്ദ​: മാ​നു​ഷി​ക ആ​വ​ശ്യ​ങ്ങ​ൾ​ക്കാ​യി സൗ​ദി അ​റേ​ബ്യ മു​ഴു​വ​ൻ ശേ​ഷി​യും വി​നി​യോ​ഗി​ക്കു​ക​യാ​ണെ​ന്ന്​​ വി​ദേ​ശ​കാ​ര്യ ഉ​പ​മ​ന്ത്രി എ​ൻ​ജി. വ​ലീ​ദ് ബി​ൻ അ​ബ്​​ദു​ൽ​ക​രീം അ​ൽ​ഖു​റൈ​ജി പ​റ​ഞ്ഞു.

ജി​ദ്ദ​യി​ൽ കി​ങ്​ സ​ൽ​മാ​ൻ റി​ലീ​ഫ് കേ​ന്ദ്രം സം​ഘ​ടി​പ്പി​ച്ച സാ​ഹി​ൽ, ചാ​ഡ് ത​ടാ​കം മേ​ഖ​ല​യി​ലെ കു​ടി​യി​റ​ക്ക​പ്പെ​ട്ട​വ​ർ​ക്കും അ​ഭ​യാ​ർ​ഥി​ക​ൾ​ക്കും പി​ന്തു​ണ ന​ൽ​കു​ന്ന​തി​നു​ള്ള സ​ഹാ​യ​ദാ​താ​ക്ക​ളു​ടെ സ​മ്മേ​ള​നം ഉ​ദ്​​ഘാ​ട​നം ചെ​യ്യു​ക​യാ​യി​രു​ന്നു അ​ദ്ദേ​ഹം.

മാ​നു​ഷി​ക പ്ര​ശ്‌​ന​ങ്ങ​ൾ​ക്ക്​ പ​രി​ഹാ​രം കാ​ണാ​നും പ്ര​തി​സ​ന്ധി ഘ​ട്ട​ങ്ങ​ളി​ൽ രാ​ജ്യ​ങ്ങ​ളി​ൽ ആ​വ​ശ്യ​മു​ള്ള ആ​ളു​ക​ൾ​ക്കു​വേ​ണ്ട സ​ഹാ​യം ന​ൽ​കാ​നു​മു​ള്ള രാ​ജ്യം അ​തീ​വ താ​ൽ​പ​ര്യ​മാ​ണ്​ കാ​ണി​ക്കു​ന്ന​തെ​ന്നും അ​ദ്ദേ​ഹം ഊ​ന്നി​പ്പ​റ​ഞ്ഞു. ഇ​ത്​ രാ​ജ്യ​ത്തി​​ന്‍റെ സ്ഥാ​പി​ത​മാ​യ മാ​നു​ഷി​ക ത​ത്ത്വ​ങ്ങ​ളെ അ​ടി​സ്ഥാ​ന​മാ​ക്കി​യു​ള്ള​താ​ണ്​.

കി​ങ്​ സ​ൽ​മാ​ൻ റി​ലീ​ഫ്​ സെ​ന്‍റ​റി​ന്‍റെ പ​ദ്ധ​തി ഇ​തി​ന്​​​ അ​നു​സൃ​ത​മാ​ണ്. സ​ൽ​മാ​ൻ രാ​ജാ​വി​ന്‍റെ​യും കി​രീ​ടാ​വ​കാ​ശി അ​മീ​ർ മു​ഹ​മ്മ​ദ് ബി​ൻ സ​ൽ​മാ​​ന്‍റെ​യും നി​ർ​ദേ​ശ​ങ്ങ​ളു​ടെ അ​ടി​സ്ഥാ​ന​ത്തി​ൽ ആ​വ​ശ്യ​മു​ള്ള രാ​ജ്യ​ങ്ങ​ൾ​ക്കും ജ​ന​ങ്ങ​ൾ​ക്കും സ​ഹാ​യം ന​ൽ​കാ​നും ലോ​ക​മെ​മ്പാ​ടു​മു​ള്ള ദു​രി​ത​മ​നു​ഭ​വി​ക്കു​ന്ന​വ​ർ​ക്ക് വി​വേ​ച​ന​മി​ല്ലാ​തെ ആ​ശ്വാ​സം ന​ൽ​കാ​നും ച​രി​ത്ര​ത്തി​ലു​ട​നീ​ളം സൗ​ദി ഒ​രു അ​ലം​ഭാ​വ​വും കാ​ണി​ച്ചി​ട്ടി​ല്ലെ​ന്ന്​ അ​ൽ​ഖു​റൈ​ജി സൂ​ചി​പ്പി​ച്ചു.

കി​ങ്​ സ​ൽ​മാ​ൻ റി​ലീ​ഫ് കേ​ന്ദ്രം വ​ഴി മാ​നു​ഷി​ക പ്ര​ശ്‌​ന​ങ്ങ​ളെ സേ​വി​ക്കു​ന്ന​തി​നു​ള്ള എ​ല്ലാ ക​ഴി​വു​ക​ളും വി​ഭ​വ​ങ്ങ​ളും രാ​ജ്യം വി​നി​യോ​ഗി​ച്ചി​ട്ടു​ണ്ട്. സൗ​ദി​യു​ടെ ഈ ​ശ്ര​മ​ങ്ങ​ൾ സു​ര​ക്ഷി​ത​ത്വ​വും സ്ഥി​ര​ത​യും സ്ഥാ​പി​ക്കു​ന്ന​തി​ന് സ​ഹാ​യി​ക്കു​മെ​ന്നും സ​മാ​ധാ​നം ഉ​ട​നീ​ളം നി​ല​നി​ൽ​ക്കു​മെ​ന്ന്​ പ്ര​തീ​ക്ഷി​ക്കു​ന്നു​വെ​ന്നും അ​ൽ​ഖു​റൈ​ജ്​ പ​റ​ഞ്ഞു.

ഓ​ർ​ഗ​​നൈ​​സേ​ഷ​ൻ ഓ​ഫ്​ ഇ​സ്​​ലാ​മി​ക്​ കോ​ഓ​പ​റേ​ഷ​ൻ (ഒ.​െ​എ.​സി), യു.​എ​ൻ മാ​നു​ഷി​ക​കാ​ര്യ ഏ​കോ​പ​ന കാ​ര്യാ​ല​യം, അ​ഭ​യാ​ർ​ഥി​ക​ൾ​ക്കാ​യു​ള്ള യു.​എ​ൻ ഹൈ​ക്ക​മീ​ഷ​ണ​ർ എ​ന്നി​വ​യു​മാ​യി ഏ​കോ​പി​ച്ചാ​ണ്​​ ജി​ദ്ദ​യി​ൽ സ​മ്മേ​ള​നം സം​ഘ​ടി​പ്പി​ച്ച​ത്.

Tags:    
News Summary - Saudi spends entire investment for humanitarian needs - Foreign Deputy Minister

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.