റിയാദ്: സൗദി വനിത നഴ്സിെൻറ സന്ദർഭോചിത ഇടപെടലും ധീരതയും വാഹനാപകടത്തിൽപെട്ട കുടുംബത്തിലെ നിരവധി പേരുടെ ജീവൻ രക്ഷിക്കാൻ സഹായകമായി. മദീനയിലെ ഹിജ്റ റോഡിലാണ് അപകടം. ഹനാകിയ അൽമഹ്ഫർ ഹെൽത്ത് സെൻററിലെ സ്റ്റാഫ് നഴ്സായ ഖുലൂദ് അൽസൈദിയാണ് രക്ഷകയായത്. ഡ്യൂട്ടിക്കിടയിലെ ഇടവേള സമയത്ത് വീട്ടിലെത്തി മടങ്ങുന്നതിനിടെയാണ് അപകടത്തിന് സാക്ഷ്യം വഹിച്ചത്. കണ്ടയുടനെ വാഹനം നിർത്തി പരിക്കേറ്റവർക്കെല്ലാം പ്രഥമശുശ്രൂഷ നൽകി. സൗദി റെഡ് ക്രസൻറ് അതോറിറ്റിയെ അറിയിച്ച് ആംബുലൻസ് എത്തുന്നതുവരെ കാത്തു.
വ്യാഴാഴ്ച വൈകീട്ടായിരുന്നു അപകടം. വാഹനമോടിച്ച് വരുകയായിരുന്ന ഖുലൂദ് സന്ദർഭോചിത ഇടപെടൽ നടത്തിയതായി മദീന മേഖലയിലെ ജനറൽ ഡയറക്ടറേറ്റ് ഓഫ് ഹെൽത്ത് അഫയേഴ്സ് വക്താവ് മുയാദ് അബു അനക് പറഞ്ഞു. നിരവധിപേരുടെ ജീവൻ രക്ഷിക്കാനായി. പരിക്കുപറ്റിയവരുടെ ആരോഗ്യനില പരിശോധിച്ച് ആവശ്യമായ പരിചരണം നൽകി. മുറിവുകളിൽ രക്തസ്രാവം ഉണ്ടാകാതിരിക്കാനും ശരീരത്തിൽ പൊട്ടലുണ്ടായ ഭാഗത്തിന് കോട്ടം സംഭവിക്കാതിരിക്കാൻ അവ ചുറ്റിക്കെട്ടി ഭദ്രമാക്കാനും പ്രത്യേകം ശ്രദ്ധിച്ചു. റെഡ് ക്രസൻറ് മെഡിക്കൽ വിഭാഗം വരുന്നതുവരെ അവർക്ക് ജീവൻ രക്ഷിക്കാനുള്ള പരിചരണം നൽകി.സമൂഹത്തിെൻറയും മാതൃരാജ്യത്തിെൻറയും സേവനത്തിൽ മാനവികതയുടെയും വിശ്വാസ്യതയുടെയും ഏറ്റവും ഉയർന്ന പ്രവൃത്തിയാണ് അവർ ചെയ്തതെന്നും അദ്ദേഹം പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.