റിയാദ്: ടോക്യോയിൽ ഈ മാസം ആരംഭിക്കുന്ന ഒളിമ്പിക്സിന് യോഗ്യത നേടി സൗദി വെയ്റ്റ്ലിഫ്റ്റർ. സിറാജ് അൽ സലീമാണ് ജൂലൈ 23 മുതൽ ആഗസ്റ്റ് എട്ടു വരെ ജപ്പാൻ തലസ്ഥാന നഗരത്തിൽ നടക്കുന്ന ഒളിമ്പിക് ഗെയിംസിന് സൗദി അറേബ്യയെ പ്രതിനിധാനം ചെയ്യുക. 61 കിലോ വിഭാഗത്തിലെ ഭാരോദ്വഹന മത്സരങ്ങളിൽ പങ്കെടുക്കും. ഏതാനും ദിവസങ്ങൾക്കുമുമ്പ് യോഗ്യത പ്രഖ്യാപിച്ച സഹ വെയ്റ്റ്ലിഫ്റ്റർ മഹമൂദ് അൽ അഹ്മദിനൊപ്പം ചേരും. ഒളിമ്പിക്സിന് യോഗ്യത നേടുന്ന 10ാമത്തെ വ്യക്തിഗത സൗദി താരമായ സിറാജ് അൽ സലീം. ടോക്യോ ഒളിമ്പിക്സിന് ആദ്യമായി യോഗ്യത നേടിയതിൽ 25കാരനായ അൽ സലീം തെൻറ സന്തോഷം പ്രകടിപ്പിച്ചു. താൻ പങ്കെടുത്ത എല്ലാ ചാമ്പ്യൻഷിപ്പുകളിലും സ്വപ്നം തന്നെ വേട്ടയാടുന്നുണ്ടെന്ന് അദ്ദേഹം പറഞ്ഞു.
ഏഷ്യൻ ചാമ്പ്യൻഷിപ്പിൽ വെള്ളി മെഡൽ നേടിയത് മുതലാണ് ഒളിമ്പിക്സ് എന്ന സ്വപ്നം കണ്ടുതുടങ്ങിയതെന്നും കടുത്ത പരിശ്രമങ്ങൾ ഇതിനു പിന്നിലുണ്ടെന്നും സിറാജ് അൽ സലിം പറയുന്നു. ഇൻറർനാഷനൽ സോളിഡാരിറ്റി ചാമ്പ്യൻഷിപ്പിൽ സ്വർണം നേടിയിരുന്നു ഈ വൈറ്റ് ലിഫ്റ്റർ. കായികമന്ത്രിയും സൗദി അറേബ്യൻ ഒളിമ്പിക് കമ്മിറ്റി ചെയർമാനുമായ അമീർ അബ്ദുൽ അസീസ് ബിൻ തുർക്കി അൽ ഫൈസൽ, സിറാജ് അൽ സലീമിെൻറ ഒളിമ്പിക്സ് യോഗ്യതയുടെ സന്തോഷം സമൂഹ മാധ്യമത്തിലൂടെ പങ്കുവെച്ചു. മുമ്പ് യോഗ്യത നേടിയ മഹമൂദ് അൽ അഹമ്മദ് 73 കിലോഗ്രാം വിഭാഗത്തിൽ രാജ്യത്തിനായി മത്സരിക്കും.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.