ജിസാൻ: കലാലയം സാംസ്കാരിക വേദിക്ക് കീഴിൽ നടക്കുന്ന പ്രവാസി സാഹിത്യോത്സവുകളുടെ സോൺ തല മത്സരങ്ങൾ സമാപിച്ചു. സോണിൽനിന്നും വിജയികളായ പ്രതിഭകൾ നവംബർ 15ന് ജിസാനിൽ നടക്കുന്ന സൗദി വെസ്റ്റ് സാഹിത്യോത്സവിൽ മാറ്റുരക്കും.
പ്രവാസി വിദ്യാർഥികളിലെയും യുവതീയുവാക്കളിലെയും സാഹിത്യ, സർഗ കഴിവുകളെ പരിപോഷിപ്പിക്കുന്നതിനു വേണ്ടിയാണ് 19 രാജ്യങ്ങളിൽ രിസാല സ്റ്റഡി സർക്കിളിന്റെ (ആർ.എസ്.സി) സാംസ്കാരിക വിഭാഗമായ കലാലയം സാംസ്കാരിക വേദിക്ക് കീഴിൽ പ്രവാസി സാഹിത്യോത്സവുകൾ നടന്നു വരുന്നതെന്ന് ഭാരവാഹികൾ അറിയിച്ചു.
മക്ക, മദീന, ജിദ്ദ സിറ്റി, ത്വാഇഫ്, അൽബഹ,അസീർ, യാൻബു, ജിദ്ദ നോർത്ത് സോണുകളും ആതിഥേയരായ ജിസാനുമാണ് സാഹിത്യോത്സവിൽ പങ്കെടുക്കുന്നത്. ബഡ്സ്, കിഡ്സ്, ജൂനിയർ സെക്കൻഡറി, സീനിയർ, ജനറൽ വിഭാഗങ്ങളിലായി മൂന്ന് മുതൽ 30 വയസ്സ് വരെയുള്ളവർക്കും ജൂനിയർ, സെക്കൻഡറി, ജനറൽ വിഭാഗങ്ങളിലായി വനിതകൾക്കും കാമ്പസുകൾ പ്രത്യേക വിഭാഗമായും നൂറോളം മത്സരങ്ങളാണ് സാഹിത്യോത്സവിൽ നടക്കുന്നത്.
കലാപ്രതിഭകളെയും രക്ഷിതാക്കളെയും പൊതുജനങ്ങളെയും സ്വീകരിക്കാനുള്ള എല്ലാ ഒരുക്കങ്ങളും നടന്നു വരുന്നതായി സംഘാടക സമിതി ഭാരവാഹികളായ ഹാരിസ് കല്ലായി, സിറാജ് കുറ്റ്യാടി, താഹ കിണാശേരി , ദേവൻ ജല, സത്താർ പടന്ന, അഫ്സൽ സഖാഫി, നിയാസ് കാക്കൂർ എന്നിവർ അറിയിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.