ജിദ്ദ: ഫാൽക്കൺ മേളയിൽ ശ്രദ്ധേയയായി സൗദി വനിത അദാരി അൽഖാലിദി. രണ്ടാംതവണയാണ് അദാരി അൽഖാലിദി തെൻറ ഫാൽക്കണുമായി റിയാദിൽ നടക്കുന്ന കിങ് അബ്ദുൽ അസീസ് ഫാൽക്കൺ മേളയിൽ പെങ്കടുക്കുന്നത്. കഴിഞ്ഞ വർഷം മേളയിൽ പെങ്കടുത്തെങ്കിലും വിജയിക്കാൻ ഭാഗ്യമുണ്ടായില്ല. ഇതേത്തുടർന്നാണ് രണ്ടാം തവണയും മേളയിൽ പെങ്കടുക്കാനെത്തിയതെന്ന് ഫാൽക്കൺ അനുഭവങ്ങൾ വിശദീകരിക്കവെ അദാരി പറഞ്ഞു.
കുട്ടിക്കാലം മുതൽ ഫാൽക്കണെ വളർത്തുന്ന ഹോബി തുടങ്ങിയിരുന്നു. മേളയിൽ പെങ്കടുക്കുക എന്നത് വലിയ ആഗ്രഹമായിരുന്നു. കിങ് അബ്ദുൽ അസീസ് ഫാൽക്കൺ മേളയിൽ പെങ്കടുത്തതോടെ ആ ആഗ്രഹം യഥാർഥ്യമായി. മേളയിലെ പങ്കാളിത്തം ആവേശമുണ്ടാക്കുന്നതാണ്. മേളയിൽ പെങ്കടുക്കുന്ന ഒരോ ആളും ഫാൽക്കൺ കാര്യങ്ങളിൽ വൈദഗ്ധ്യം നേടിയിട്ടില്ലെങ്കിൽ മത്സരരംഗത്ത് പിടിച്ചുനിൽക്കാനാവില്ല. ഫാൺക്കൺ ഹോബി പിന്തുടരാനും അവരെ പ്രോത്സാഹിപ്പിക്കാനും സ്ത്രീകൾക്കും എക്സിബിഷനുകളോ മത്സരങ്ങളോ വേണമെന്നതും തെൻറ ആഗ്രഹമായിരുെന്നന്നും ഖാലിദി പറഞ്ഞു. ഫാൽക്കൺ മേളയിൽ പെങ്കടുക്കുന്ന ആദ്യ സൗദി വനിതയാണ് അദാരി അൽഖാലിദി.
കഴിഞ്ഞ വർഷത്തെ മത്സരത്തിൽ 'സത്താം' എന്ന് പേരുള്ള ഫാൽക്കണുമായാണ് പെങ്കടുത്തത്. റിയാദിന് വടക്ക് മൽഹം മേഖലയിൽ ശനിയാഴ്ചയാണ് മൂന്നാമത് കിങ് അബ്ദുൽ അസീസ് ഫാൽക്കൺ മേള തുടങ്ങിയത്. ഇൗ മാസം 12 വരെ നീണ്ടുനിൽക്കുന്ന മേളയിൽ നിരവധി പേരാണ് പെങ്കടുക്കുന്നത്. വിവിധ മത്സരങ്ങളിലെ വിജയികൾക്ക് 22.7 ദശലക്ഷം റിയാൽ കാഷ് അവാർഡുകളായി നൽകുമെന്ന് സൗദി ഫാൽക്കൺ ക്ലബ് അറിയിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.