ജിദ്ദ: ജപ്പാനെ ഏകപക്ഷീയമായ ഒരു ഗോളിന് തകര്‍ത്ത് സൗദി അറേബ്യ 2017 ലോകകപ്പ് ഫുട്ബാളിലേക്ക് യോഗ്യത നേടിയതോടെ രാജ്യം ആവേശത്തിമിർപ്പിൽ. 2006^ന് ശേഷം ആദ്യമായാണ് സൗദി ലോകകപ്പിലേക്ക് യോഗ്യത നേടുന്നത്. പകരക്കാരനായി എത്തിയ ഫഹദ് അല്‍ മുവല്ല നേടിയ ഗോളാണ് ജപ്പാനെ തകര്‍ത്ത് ലോകക്കപ്പ് ടൂർണമെൻറിലേക്ക് സൗദിക്ക് വാതിൽ തുറന്നത്. ജിദ്ദ കിങ് അബ്ദുല്ല സ്റ്റേഡിയം ആർത്തിരമ്പിയ ദിനമായിരുന്നു ചൊവ്വാഴ്ച.
ഏഷ്യന്‍ യോഗ്യതാ റൗണ്ടിലെ അവസാന കളിയായിരുന്നു ഇത്. ജപ്പാന് അവസരങ്ങള്‍ ആവോളമുണ്ടായിരുന്നു. ഒന്നും പക്ഷേ ലക്ഷ്യം കണ്ടില്ല. 10 മത്സരങ്ങളില്‍ നിന്നായി 20 പോയിൻറുള്ള ജപ്പാന്‍ ഗ്രൂപ്പില്‍ ഒന്നാമതാണ്.
നേരത്തെ യോഗ്യതയുറപ്പിച്ച ജപ്പാനുമായി മരണക്കളി കളിച്ചു സൗദി. നിരവധി അവസരങ്ങള്‍ കളഞ്ഞുകുളിച്ചു. തുടര്‍ന്ന് 43 ാം മിനിറ്റില്‍ 19 ാം നമ്പർ ജഴ്സിയണിഞ്ഞ് സ്ട്രൈക്കര്‍ ഫഹദ് അല്‍ മുവല്ലദ് കളത്തിലേക്കിറങ്ങി. 20 മിനിറ്റ് കടന്ന് 63 ാം മിനിറ്റില്‍ അളന്നു മുറിച്ച പാസിലൂടെ ലഭിച്ച പന്ത് മുവല്ലദ് പോസ്റ്റിലെത്തിച്ചതോടെ ഗാലറി ഇളകിമറിഞ്ഞു.
60,000 ത്തിലേറെ കാണികൾ തിങ്ങി നിറഞ്ഞ സ്റ്റേഡിയത്തിന് പെരുന്നാള്‍ സമ്മാനമായിരുന്നു ഈ ഗോള്‍. പത്ത് വർഷങ്ങള്‍ക്ക് ശേഷം ലോകക്കപ്പ് കളിക്കാന്‍ അവസരം ലഭിച്ചതിെൻറ സന്തോഷം അലയടിക്കുകയാണ് സൗദിയിലെങ്ങും.
ഗ്രൂപ്പ് ബിയില്‍ 19 പോയിൻറുമായി രണ്ടാമതാണ് സൗദി ടീമിപ്പോള്‍.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.