റിയാദ്: സൗദി അറേബ്യയിൽ കോവിഡ് പരിശോധന 55 ലക്ഷം കവിഞ്ഞു. ബുധനാഴ്ചയിലെ 49,205 ടെസ്റ്റുകൾ ഉൾപ്പെടെ ഇതുവരെ രാജ്യത്തുണ്ടായ ആകെ ടെസ്റ്റുകളുടെ എണ്ണം 5,548,202 ആയി. അതെസമയം 775 പേർക്ക് പുതുതായി കോവിഡ് സ്ഥിരീകരിച്ചു.
ആരോഗ്യമന്ത്രാലയം പുറത്തുവിട്ട കണക്ക് പ്രകാരം 24 മണിക്കൂറിനിടെ 720 രോഗബാധിതർ സുഖം പ്രാപിച്ചു. 28 പേർ മരിച്ചു. ഇതോടെ ആകെ മരണസംഖ്യ 4165 ഉം രാജ്യത്തെ മരണനിരക്ക് 1.3 ശതമാനവുമായി. ആകെ കോവിഡ് ബാധിതരുടെ എണ്ണം 323,012 ഉം രോഗമുക്തി നേടിയവരുടെ എണ്ണം 298,966 ഉം ആണ്. നിലവിൽ വിവിധ ആശുപത്രികളിലും മറ്റും ചികിത്സയിലുള്ളവരുടെ എണ്ണം 19,981 ആയി.
ഇവരിൽ 1386 പേരുടെ നില ഗുരുതരമാണ്. രാജ്യത്തെ രോഗമുക്തി നിരക്ക് 92.8 ശതമാനമാണ്. റിയാദ് 2, ജിദ്ദ 6, മദീന 1, ഹുഫൂഫ് 1, ത്വാഇഫ് 1, മുബറസ് 1, ബുറൈദ 1, അബഹ 3, ഹഫർ അൽബാത്വിൻ 2, തബൂക്ക് 2, ജീസാൻ 2, അബൂ അരീഷ് 1, അഹദ് റുഫൈദ 1, അറാർ 1, സാംത 1, സകാക 1, ഖുറയാത് 1 എന്നിവിടങ്ങളിലാണ് പുതുതായി മരണം സംഭവിച്ചത്.
അതെസമയം റിയാദ് നഗരത്തിൽ മാത്രം കോവിഡ് ബാധിച്ച് മരിച്ചവരുടെ എണ്ണം 1000 ആയി. ഞായറാഴ്ച പുതിയ കേസുകൾ ഏറ്റവും കൂടുതൽ റിപ്പോർട്ട് ചെയ്തത് ദമ്മാമിലാണ്, 54. മക്ക 51, ജിദ്ദ 45, ഹുഫൂഫ് 40, റിയാദ് 40, മദീന 37, യാംബു 36, അറാർ 33, ഖത്വീഫ് 30, മുബറസ് 28 എന്നിങ്ങനെയാണ് പ്രധാന നഗരങ്ങളിൽ പുതുതായി രേഖപ്പെടുത്തിയ കോവിഡ് രോഗികളുടെ എണ്ണം.
മരണം പ്രദേശം തിരിച്ച കണക്ക്
റിയാദ് 1002, ജിദ്ദ 851, മക്ക 666, ഹുഫൂഫ് 228, ത്വാഇഫ് 179, മദീന 129, ദമ്മാം 121, ബുറൈദ 80, ജീസാൻ 68, തബൂക്ക് 62, അറാർ 60, മുബറസ് 59, ഹഫർ അൽബാത്വിൻ 54, ഹാഇൽ 52, അബഹ 51, മഹായിൽ 40, ഖത്വീഫ് 31, സബ്യ 31, അൽബാഹ 30, സകാക 24, അൽറസ് 22, ഖമീസ് മുശൈത്ത് 22, വാദി ദവാസിർ 22, ബീഷ 22, ബെയ്ഷ് 20, അബൂ അരീഷ് 20, ഖർജ് 18, അൽഖുവയ്യ 17, ഖോബാർ 15, അയൂൺ 14, നജ്റാൻ 12, ഉനൈസ 11, അൽമജാരിദ 10, സാംത 10, അൽഅർദ 7, റിജാൽ അൽമ 7, ഹുറൈംല 6, അൽനമാസ് 6, അഹദ് റുഫൈദ 6, ജുബൈൽ 5, സുൈലയിൽ 4, ദർബ് 4, ഖുൻഫുദ 4, ശഖ്റ 4, അൽ-ജഫർ 4, റഫ്ഹ 4, നാരിയ 3, യാംബു 3, അൽമദ്ദ 3, മുസാഹ്മിയ 3, ഹുത്ത ബനീ തമീം 3, ദഹ്റാൻ 3, ഖുറയാത് 3, ബല്ലസ്മർ 3, അൽബദാഇ 2, ഹുത്ത സുദൈർ 2, അൽദായർ 2, സുൽഫി 2, ദുർമ 1, താദിഖ് 1, മൻദഖ് 1, ഫുർസാൻ 1, ദൂമത് അൽജൻഡൽ 1, ദറഇയ 1, അല്ലൈത് 1, ഖൈസൂമ 1, അയൂൺ അൽജുവ 1, സാറാത് ഉബൈദ 1, അഹദ് മസാറ 1, റാബിഖ് 1, തുവാൽ 1, ഖുൽവ 1, ഖഹ്മ 1, ശറൂറ 1, ദമാദ് 1, അൽഖൂസ് 1.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.