റിയാദ്: സ്വന്തം വീട്ടിലെ ഡ്രൈവർ രോഗിയായി വീണപ്പോൾ കൂടപ്പിറപ്പിനെ പോലെ പരിചരിച്ചും സുരക്ഷിതമായി നാട്ടിലെത്തിച്ചും സൗദി തൊഴിലുടമ. ഉത്തർപ്രദേശ് സ്വദേശി ശഹാബുദ്ദീനാണ് പക്ഷാഘാതം പിടിപെട്ട് ശരീരം തളർന്നുകിടപ്പായപ്പോൾ സ്വന്തം തൊഴിലുടമയുടെയും കുടുംബത്തിെൻറയും സ്നേഹപരിചരണം ജീവിതം വീ െണ്ടടുത്ത് നൽകിയത്. റിയാദുകാരനായ സർക്കാറുദ്യോഗസ്ഥൻ സുലൈമാൻ ഹസൻ അൽദൂസരിയുടെ വീട്ടിലെ ഡ്രൈവറായി 10 വർഷം മുമ്പാണ് ശഹാബുദ്ദീൻ എത്തുന്നത്. റിയാദ് നഗരത്തിലെ ബദീഅയിലായിരുന്നു വീട്. ജോലിയോട് ആത്മാർഥതയും െതാഴിലിടത്തോട് സ്നേഹവും കാട്ടിയ അയാളെ തൊഴിലുടമയും കുടുംബവും ഇഷ്ടപ്പെട്ടു. ആ വീട്ടിലെ ഒരു അംഗം പോലെയായി മാറി അയാൾ. കോവിഡ് കാലത്തിെൻറ തുടക്കത്തിലാണ് ഒരുദിവസം ശഹാബുദ്ദീൻ കുഴഞ്ഞുവീണത്.
ഉടൻതന്നെ തൊഴിലുടമ അയാളെ ബദീഅ കിങ് സൽമാൻ ആശുപത്രിയിലെ തീവ്രപരിചരണ വിഭാഗത്തിൽ പ്രവേശിപ്പിച്ചു. പക്ഷാഘാതമേറ്റ് ശരീരത്തിെൻറ ഒരു വശം തളർന്നുപോയിരുന്നു. രണ്ടാഴ്ച അവിടെ ചികിത്സ നടത്തി. അപ്പോഴേക്കും കോവിഡ് സ്ഥിതി രൂക്ഷമാവുകയും ആശുപത്രിയിൽ ഇടമില്ലാതാവുകയും ചെയ്തു. ആശുപത്രിയധികൃതർ തന്നെ സ്വകാര്യ ആശുപത്രിയിലേക്ക് മാറ്റി. രണ്ടര മാസം ആ ആശുപത്രിയിൽ ചികിത്സയിൽ കഴിഞ്ഞു. ഇൗ ദിവസങ്ങളിലെല്ലാം സ്പോൺസർ സുലൈമാൻ ഹസൻ ആശുപത്രിയിലെത്തി അയാളുടെ എല്ലാ കാര്യങ്ങളും നോക്കി. സ്വന്തം കൂടപ്പിറപ്പിനെ പോലെ പരിചരിച്ചു. ശരീരം തളർന്ന് ഒന്ന് അനങ്ങാൻ പോലുമാകാതെ കിടന്ന അയാൾ, ഇൗ സ്നേഹപരിചരണങ്ങളുടെ ഒൗഷധശക്തി കൊണ്ടാവണം എഴുന്നേറ്റ് ഇരിക്കാൻ കഴിയുന്ന അവസ്ഥയിലേക്ക് പതിയെ തിരിച്ചെത്തി. അത്ര വ്യക്തതയില്ലെങ്കിലും ചെറിയതോതിൽ സംസാരശേഷിയും വീണ്ടെടുത്തു. ഇനി ഉറ്റവരുടെ പരിചരണം കൂടിയാവുേമ്പാൾ പൂർവാരോഗ്യം വീണ്ടെടുക്കും എന്ന് സുലൈമാൻ ഹസന് തോന്നി. നാട്ടിൽ കാത്തിരിക്കുന്ന കുടുംബത്തിെൻറ അടുക്കലെത്തിക്കാനായി അടുത്ത ശ്രമം. പക്ഷേ, അന്താരാഷ്ട്ര വിമാനസർവിസുകളെല്ലാം നിർത്തിവെച്ചതിനാൽ ഉടനെ അത് സാധ്യമല്ലെന്ന് മനസ്സിലായി. അതുവരെ ആശുപത്രിയിൽതന്നെ കിടത്തി പരിചരണം തുടർന്നു. ഇതിനിടയിൽ വന്ദേഭാരത് വിമാന സർവിസ് തുടങ്ങിയെന്ന് അറിഞ്ഞ് അതിൽ സീറ്റുറപ്പിക്കാൻ സാമൂഹിക പ്രവർത്തകൻ ശിഹാബ് കൊട്ടുകാടിെൻറ സഹായം തേടി. വീൽച്ചെയർ യാത്രക്കാരനായി അയക്കാനുള്ള നടപടിക്രമങ്ങളെല്ലാം പൂർത്തിയാക്കി. വീൽച്ചെയർ ഉരുട്ടി സഹായിയായി ഒപ്പം പോകാനുള്ള ആളെയും അദ്ദേഹം തന്നെ അന്വേഷിച്ച് കണ്ടെത്തി.
അയാൾക്കും ശഹാബുദ്ദീനുമുള്ള മുഴുവൻ യാത്രാചെലവും അദ്ദേഹം വഹിച്ചു. അപ്പോഴാണ് പുതിയ പ്രശ്നം ഉദിച്ചത്. സ്വകാര്യ ആശുപത്രിയിലായതിനാൽ ഡിസ്ചാർജ് ചെയ്യണമെങ്കിൽ ആശുപത്രി ബില്ല് കെട്ടണം. കിങ് സൽമാൻ ആശുപത്രിയിൽ സൗജന്യ ചികിത്സയായിരുന്നു. സ്വകാര്യ ആശുപത്രിയിലേക്ക് മാറ്റിയ സാഹചര്യത്തിൽ ബാക്കി ചികിത്സയുടെ ചെലവ് ആരു നൽകും എന്നതായി പ്രശ്നം. സർക്കാറിൽ നിന്ന് കിട്ടുമെന്ന് ഉറപ്പില്ലാത്തതിനാൽ ആശുപത്രി ബില്ലായ 26,000 റിയാലിെൻറ ഉത്തരവാദിത്തം ഏറ്റെടുക്കാൻ തൊഴിലുടമ തയാറായാൽ മാത്രമേ ഡിസ്ചാർജ് ചെയ്യൂ എന്ന് ആശുപത്രിയധികൃതർ നിലപാടെടുത്തു. ഗവൺമെൻറിൽ നിന്ന് കിട്ടിയില്ലെങ്കിൽ ആ പണം താൻ നൽകുമെന്ന് അദ്ദേഹം സമ്മതപത്രം എഴുതി നൽകി. അതോടെ വിട്ടുകിട്ടിയ ശഹാബുദ്ദീനെ വീൽച്ചെയറിൽ ഇരുത്തി ആംബുലൻസിൽ കയറ്റി അദ്ദേഹംതന്നെ റിയാദ് വിമാനത്താവളത്തിലെത്തിച്ചു.
എമിഗ്രേഷൻ നടപടികൾ പൂർത്തിയാക്കിക്കഴിഞ്ഞപ്പോൾ ആ തൊഴിലുടമ തെൻറ ഡ്രൈവറെ കെട്ടിപ്പിടിച്ച് ഉമ്മ നൽകുന്നത് കണ്ടപ്പോൾ കണ്ണുനിറഞ്ഞുപോയെന്ന് ശിഹാബ് കൊട്ടുകാട് 'ഗൾഫ് മാധ്യമ'ത്തോട് പറഞ്ഞു. ടെർമിനലിലേക്ക് പോകും മുമ്പ് വഴിച്ചെലവിന് എന്നുപറഞ്ഞ് 5,000 റിയാൽ ആ കൈകളിൽ അദ്ദേഹം തിരുകിവെക്കുകയും ചെയ്തു. കാര്യങ്ങളറിയാൻ അപ്പോൾ ഫോൺ ചെയ്ത അദ്ദേഹത്തിെൻറ ഭാര്യ തെൻറ വക 1,000 റിയാൽ കൂടി കൊടുക്കാനും നിർദേശിച്ചത്രെ. കഴിഞ്ഞ ദിവസത്തെ ഗോഎയർ വിമാനത്തിൽ ശഹാബുദ്ദീൻ സുരക്ഷിതമായി നാട്ടിലെത്തി. അതിനുശേഷമുള്ള രണ്ടു ദിവസത്തിനുള്ളിൽ തന്നെ ഗവൺമെൻറ് ഒാഫിസുകളിൽ പോയി ആവശ്യമായ എല്ലാ നടപടിക്രമങ്ങളും പൂർത്തിയാക്കി ആശുപത്രിയുടെ പണം സുലൈമാൻ ഹസൻ അൽദൂസരി വാങ്ങിക്കൊടുക്കുകയും ചെയ്തു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.