ജിദ്ദ: ഗസ്സയിലും പരിസരങ്ങളിലും ഇസ്രായേൽ നടത്തുന്ന സൈനികാക്രമണം സിവിലിയന്മാർക്കും പ്രദേശത്തിെൻറ സുരക്ഷക്കും സ്ഥിരതക്കും ഭീഷണിയായ സാഹചര്യത്തിൽ അടിയന്തര യോഗം വിളിക്കാൻ ഇസ്ലാമിക രാജ്യങ്ങളുടെ കൂട്ടായ്മയായ ഒ.ഐ.സിയോട് സൗദി അറേബ്യ ആവശ്യപ്പെട്ടു. മോശമായ അവസ്ഥകളെക്കുറിച്ച് പഠിക്കാൻ മന്ത്രിതലത്തിൽ എക്സിക്യൂട്ടിവ് കമ്മിറ്റിയുടെ അടിയന്തര അസാധാരണ യോഗം നടത്താനാണ് ആവശ്യം. ഗസ്സയിലും പരിസരങ്ങളിലും ഇസ്രായേൽ ആക്രമണം രൂക്ഷമായിരിക്കുകയാണ്. ഫലസ്തീനികളുടെ അവകാശങ്ങൾ സംരക്ഷിക്കപ്പെടണമെന്നും ആ ജനതക്കൊപ്പമാണ് തങ്ങളെന്നും സൗദി നേരത്തേ വ്യക്തമാക്കിയിരുന്നു.
ഇസ്രായേൽ ആക്രമണത്തെ വീണ്ടും ഒ.െഎ.സി അപലപിച്ചു. നൂറുകണക്കിനുപേർ മരിക്കാനും നിരവധിപേർക്ക് പരിക്കേൽക്കാനും ഇതു കാരണമായിട്ടുണ്ട്.
ഇൗ അസ്ഥിരതയുടെ പ്രധാന കാരണം ഇസ്രായേൽ അധിനിവേശത്തിെൻറ തുടർച്ചയും അന്താരാഷ്ട്ര പ്രമേയങ്ങൾ പാലിക്കുന്നതിലെ പരാജയവും ഫലസ്തീൻ ജനതക്കും അവരുടെ ഭൂമിക്കും വിശുദ്ധ കേന്ദ്രങ്ങൾക്കും എതിരായ ദൈനംദിന ആക്രമണങ്ങളുടെയും കുറ്റകൃത്യങ്ങളുടെയും വർധനയും അവരുടെ നിയമപരമായ അവകാശങ്ങൾ നഷ്ടപ്പെടുത്തലുമാണെന്നും ഒ.െഎ.സി വ്യക്തമാക്കി.
അന്താരാഷ്ട്ര പ്രമേയങ്ങൾ അവഗണിച്ചതിന് ഇസ്രായേൽ ഉത്തരവാദിയാണ്. അന്താരാഷ്ട്ര സമൂഹം പ്രത്യേകിച്ച് യു.എൻ സുരക്ഷ കൗൺസിൽ ഇസ്രായേൽ ആക്രമണം തടയുന്നതിനും ഫലസ്തീൻ ജനതക്ക് അന്താരാഷ്ട്ര സംരക്ഷണം നൽകുന്നതിനുമുള്ള ഉത്തരവാദിത്തങ്ങൾ ഏറ്റെടുക്കണമെന്നും ഒ.െഎ.സി ആവശ്യപ്പെട്ടു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.