സൗദിയില്‍ സ്വദേശിവത്കരണം കൂടുതല്‍ മേഖലയിലേക്ക്

റിയാദ്: സൗദി തൊഴില്‍ മേഖലയിലെ സ്വദേശിവത്കരണം കൂടുതല്‍ മേഖലയിലേക്ക് വ്യാപിപ്പിക്കുമെന്ന് തൊഴില്‍ മന്ത്രാലയ വക്താവ് ഖാലിദ് അബല്‍ ഖൈല്‍ വ്യക്തമാക്കി. മൊബൈല്‍ കടകളിലെ സ്വദേശിവത്കരണം 100 ശതമാനം പൂര്‍ത്തിയാക്കിയ സാഹചര്യത്തിലാണ് ഒൗദ്യോഗിക വക്താവിന്‍െറ പുതിയ സന്ദേശം. ആരോഗ്യം, വിദ്യാഭ്യാസം, ടൂറിസം, ഗതാഗതം, ഇന്‍ഷുറന്‍സ്, ബാങ്കിങ് എന്നീ മേഖലകള്‍ അടുത്ത ഘട്ടത്തില്‍ സ്വദേശികള്‍ക്ക് മാത്രമായി പരിമിതപ്പെടുത്തുമെന്ന്  വക്താവ് ട്വിറ്ററില്‍ വ്യക്തമാക്കി.

ചില്ലറ വില്‍പന മേഖല, മെഡിക്കല്‍ ഷോപ്പുകള്‍ എന്നിവയില്‍ സ്വദേശിവത്കരണം നടപ്പാക്കുമെന്ന് വക്താവ് നേരത്തെ വ്യക്തമാക്കിയിരുന്നു. എന്നാല്‍ ഏതെല്ലാം തൊഴിലുകളില്‍ എന്ന് മുതല്‍ സ്വദേശിവത്കരണം നിര്‍ബന്ധമാക്കുമെന്ന വിശദാംശങ്ങള്‍ മന്ത്രാലയം വ്യക്തമാക്കിയിട്ടില്ല. വിവിധ ഘട്ടങ്ങളിലായി നടപ്പാക്കിയ മൊബൈല്‍ കടകളിലെ സ്വദേശിവത്കരണത്തില്‍ ക്രിയാത്മകമായ പങ്കു വഹിച്ച സ്വദേശി യുവാക്കള്‍ക്ക് മന്ത്രാലയ വക്താവ് നന്ദി അറിയിച്ചു.

തൊഴിലന്വേഷകരായ യുവാക്കളുടെ പങ്കാളിത്തത്തോടെ മാത്രമേ സ്വദേശിവത്കരണത്തിന്‍െറ ലക്ഷ്യം പൂര്‍ത്തീകരിക്കാനാവൂ. സ്വദേശികള്‍ക്കിടയിലെ തൊഴിലില്ലായ്മ പരിഹരിക്കാന്‍ സൗദി വിഷന്‍ 2030 രൂപവത്കരിച്ചതിന്‍െറ അടിസ്ഥാനത്തിലാണ് കൂടുതല്‍ മേഖലയിലേക്ക് സ്വദേശിവത്കരണം വ്യാപിപ്പിക്കുന്നത്. 

Tags:    
News Summary - Saudization to more sectors

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.