ദമ്മാം: സൗദി ആലപ്പുഴ വെൽഫയർ അസോസിയേഷൻ (സവ) നോമ്പുതുറ സംഘടിപ്പിച്ചു. ദമ്മാം അൽ റയാൻ ഓഡിറ്റോറിയത്തിൽ നടന്ന ചടങ്ങിൽ പ്രവിശ്യയുടെ വിവിധ ഭാഗങ്ങളിൽ ജോലിചെയ്യുന്ന നിരവധി പേർ പങ്കെടുത്തു. മുഖ്യ രക്ഷാധികാരി കെ.എം. ബഷീർ റമദാൻ സന്ദേശം നൽകി. മാനവിക മൂല്യങ്ങളെ പുനഃസ്ഥാപിക്കുക എന്ന ദൗത്യമാണ് നോമ്പിനുള്ളത്. പരസ്പരം സ്നേഹവും സൗഹൃദവും നിറയുന്ന കാലമൊരുക്കാനുള്ള അവസരം കൂടിയാണ് വ്രതമാസമെന്നും അദ്ദേഹം പറഞ്ഞു.
പ്രസിഡൻറ് സാജിദ് ആറാട്ടുപുഴ അധ്യക്ഷത വഹിച്ചു. അൽ ഖൊസാമ സ്കുൾ വൈസ് പ്രിൻസിപ്പൽ സജിതാ സുരേഷ് മുഖ്യതിഥിയായിരുന്നു. വനിതകൾക്കുള്ള അംഗത്വ കാർഡുകളുടെ വിതരണോദ്ഘാടനം സജിത സുരേഷ് നിർവ്വഹിച്ചു. നിറാസ് യൂസുഫ്, നൗഷാദ് ആലപ്പുഴ, അശോകൻ മാവേലിക്കര, അൻസാർ പുല്ലുകുളങ്ങര, നൗഷാദ് ആറാട്ടുപുഴ, നവാസ് ബഷീർ, സിദ്ധീഖ് കായംകുളം, സിയാദ് കായംകുളം, സിറാജ് കരുമാടി, യഹ്യ പുന്നപ്ര എന്നിവർ തുടർന്ന് കാർഡുകൾ വിതരണം ചെയ്തു.
നാട്ടിൽ നിന്നും അതിഥികളയെത്തിയ അമ്മമാരെ ആദരിച്ചു. രശ്മി ശിവപ്രകാശ്, നസ്സി നൗഷാദ്, സാജിതാ നൗഷാദ്, സൗമി നവാസ്, അഞ്ജു നിറാസ്, സുബിന സിറാജ്, സുമയ്യ നവാസ്, ഷെറിൻ സജീർ, ഷീബ റിജു എന്നിവർ നേതൃത്വം നൽകി. സെക്രട്ടറി ജോഷി ബാഷ സ്വാഗതവും ട്രഷറർ റിജു ഇസ്മാഈൽ നന്ദിയും പറഞ്ഞു. ഫാരിഹ സിയാദ് ഖിറഅത്ത് നടത്തി. ഡോ. അമിത ബഷീർ, സിയാദ് കായംകുളം എന്നിവർ അവതാരകരായിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.